Search
  • Follow NativePlanet
Share
» »താഴികക്കുടങ്ങളുള്ള അപൂർവ ക്ഷേത്രം!

താഴികക്കുടങ്ങളുള്ള അപൂർവ ക്ഷേത്രം!

കർണാടകയിലെ കൂർഗ് ജില്ലയിലെ മടിക്കേരി ടൗണിൽ സ്ഥിതി ചെയ്യു‌ന്ന ഒരു ശിവ ക്ഷേത്രമാണ് ഓംകാരേശ്വര ക്ഷേത്രം.

By Maneesh

കർണാടകയിലെ കൂർഗ് ജില്ലയിലെ മടിക്കേരി ടൗണിൽ സ്ഥിതി ചെയ്യു‌ന്ന ഒരു ശിവ ക്ഷേത്രമാണ് ഓംകാരേശ്വര ക്ഷേത്രം. ഗോഥിക്, ഇസ്ലാമിക് ശൈലികൾ സമന്വയിപ്പിച്ച് നിർമ്മിച്ച ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ ഈ അപൂർവ രൂപ ഭംഗി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിപ്പിക്കുന്നത്.

ചരിത്രത്തിലേക്ക്

1820ല്‍ ലിംഗരാജേന്ദ്ര രണ്ടാമന്റെ ഭരണകാലത്താണ് ഈ അപൂർവ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. ഇവിടെ ഒരു ക്ഷേത്രം നിർമ്മിക്കാൻ രാജാവിന് പ്രേരണ ഉണ്ടായതിന് പിന്നിൽ ഒരു കഥയുണ്ട്. ലിംഗ രാജേന്ദ്ര രാജവ് നിരപരാധിയായ ബ്രാഹ്മണനെ തന്റെ സ്വാർ‌ത്ഥയുടെ പേരിൽ വധിച്ചുവത്രേ. ഈ ബ്രഹ്മാവിന്റെ ആത്മാവ് ബ്രഹ്മരക്ഷസ്സായി മാറി, രക്ഷസ്സിന്റെ ശാപമേല്‍ക്കാതിരിക്കാന്‍ എന്തും ചെയ്യാമെന്ന് പറഞ്ഞ രാജാവിനോട് രക്ഷസ് ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രേ. അപ്രകാരം പണിതതാണ് ക്ഷേത്രമെന്നാണ് വിശ്വാസം.

താഴികക്കുടങ്ങളുള്ള അപൂർവ ക്ഷേത്രം!

Photo Courtesy: VASANTH S.N.

കാശിയിൽ നിന്ന് കൊണ്ടുവന്ന ശിവ ലിംഗം

ബ്രഹ്മ രക്ഷസിന്റെ നിർദ്ദേശ പ്രകാരം കാശിയിൽ നിന്ന് കൊണ്ടുവന്ന ശിവ ലിംഗമാണ് ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കു‌ന്നത് എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ ഉൾഭാഗത്താണ് ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നത്. കുളത്തിന് നടുക്കായി നിർ‌മ്മിച്ച മണ്ഡപത്തിലേക്ക് ഒരു നടപ്പാതയും ഉണ്ട്.

മുസ്ലീം ദർഗ പോലെ

മുസ്ലീം വാസ്തുവിദ്യാശൈലിയുടെ സ്പര്‍ശമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഓംകാരേശ്വര ക്ഷേത്രം. ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍ എന്നിവരുടെ കാലത്താണ് ഇവിടെ ഇസ്ലാം സംസ്‌കാരത്തിന്റെ പ്രതിഫലനമുണ്ടായത്. ഒറ്റ നോട്ടത്തിൽ ക്ഷേത്രം ഒരു മുസ്ലീം ദർഗ പോലെ തോന്നിക്കും. മുസ്ലീം പള്ളികളിലേത് പോലുള്ള താഴികക്കുടം ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ക്ഷേത്രത്തിന് ഒരു പ്രധാന താഴികക്കുടവും ചുറ്റുമായി നാല് ഗോപുരങ്ങളുമുണ്ട്, ഇവയ്ക്ക് മുകളിലും ചെറിയ താഴികക്കുടങ്ങളുണ്ട്.

താഴികക്കുടങ്ങളുള്ള അപൂർവ ക്ഷേത്രം!

Photo Courtesy: johnmf007

എത്തിച്ചേരാൻ

മൈസൂരിനേയും മംഗലാപുരത്തിനേയും തമ്മിൽ ബ‌ന്ധപ്പെടു‌ത്തുന്ന സംസ്ഥാന പാത 88 ന് സമീപത്തായാണ് മടിക്കേ‌രി സ്ഥിതി ചെയ്യുന്നത്. മൈസൂരിൽ നിന്നും വിരാജ് പേട്ടിൽ നിന്നും മടിക്കേരിയിലേക്ക് ബസുകൾ ലഭിക്കും. കേരളത്തിൽ നിന്ന് യാത്ര പോകുന്നവർക്ക് തലശ്ശേരി - ഇരിട്ടി - കൂട്ടുപുഴ - വീരാജ്‌പേട്ട് വഴി മടിക്കേരിയിൽ എത്തിച്ചേരാം.

സന്ദർശന വിവരങ്ങൾ

  • സന്ദർശന സമയം: രാവിലെ ആറര മുതൽ 12 മണി വരെ, വൈകുന്നേരം 5 മണി മുതൽ 8 മണിവരെ.
  • പോകാൻ പറ്റിയ സമയം: ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടെ സന്ദർശിക്കാൻ പ‌റ്റിയ സമയം.
  1. തടിയന്റെമോള്‍ ട്രെക്ക്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  2. കൂര്‍ഗില്‍ നി‌ങ്ങള്‍ക്ക് താമസിക്കാന്‍ ഒരു വീട്
  3. കൂർഗിൽ നിങ്ങൾക്ക് ചെയ്യാവുന്ന 15 കാര്യങ്ങൾ
  4. കൂര്‍ഗിലെ 10 റൊമാന്റിക് റിസോര്‍ട്ടുകള്‍
  5. കൂര്‍ഗിലെ ജീപ്പ് സഫാരികള്‍
  6. കൂര്‍ഗിലെ 7 ട്രെക്കിംഗ് ട്രെയിലുകള്‍ പരിചയപ്പെടാം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X