Search
  • Follow NativePlanet
Share
» »യുവതികളേ..ഇതിലേ..വരൂ..പൊളിക്കാം അർമ്മാദിക്കാം!!

യുവതികളേ..ഇതിലേ..വരൂ..പൊളിക്കാം അർമ്മാദിക്കാം!!

കല്യാണം കഴിച്ചോ...എങ്കി ജീവിതമേ തീർന്നു...ഇങ്ങനെ കരുതുന്നവർ ഒരുപാടുണ്ട് നമ്മുടെ ഇടയിൽ... ഇപ്പോഴ്‍ ആസ്വദിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന് ഒരു മാറ്റവും വരരുതെന്നും എങ്ങനെ അടിപൊളിയായി ജീവിക്കുന്നോ അങ്ങനെ തുടരണമെന്നും ആഗ്രഹിക്കുന്ന ആളുകൾ...ഈ സ്വാതന്ത്യത്തിൽ യാത്രകൾ തന്നെയാണ് ഏറ്റവും പ്രധാനം. കിട്ടുന്ന അവധികൾ കൂട്ടിവെച്ചും പൈസ മിച്ചം പിടിച്ചും ഒക്കെ ബക്കറ്റ് ലിസ്റ്റിലെ ഇടങ്ങളിലേക്ക് ചെയ്യുന്ന യാത്രകൾ എത്ര മനോഹരമാണെന്ന് അനുഭവിച്ചവർക്ക് മാത്രമേ പറയാൻ പറ്റൂ. അങ്ങനെ കല്യാണത്തിൽ നിന്നൊക്കെ രക്ഷപെട്ട് ജീവിക്കുന്ന സമയത്ത് തീർച്ചയായും പോയിരിക്കേണ്ട സ്ഥലങ്ങളുണ്ട്. അവിവാഹിതരായ ജുബതികളേ..ഇതിലേ...നിങ്ങൾക്ക് പറ്റിയ സ്ഥലങ്ങൾ ഇതാണ്..പൊളിക്കാം അർമ്മാദിക്കാം!!വരൂ...

ഗോകർണ

ഗോകർണ

പെൺകൂട്ടങ്ങൾക്ക് അടിച്ചു പൊളിക്കുവാനും രാത്രിയിൽ പാർട്ടിയും ബഹളങ്ങളും ഒക്കെയായി അർമ്മാദിക്കുവാനും പറ്റിയ ഒരിടമാണ് ഗോകർണ്ണ. ഒരു വിലക്കുകളും ഇല്ലാതെ ഇഷ്ടം പോലെ ജീവിക്കുവാന്‍ അനുവദിക്കുന്ന ഇവിടം ഹിപ്പികളുടെ താവളം എന്നാണ് അറിയപ്പെടുന്നത്. ബീച്ച് ട്രക്കിങ്ങും ബീച്ചിനു തീരത്തെ ഷാക്കുകളിലെ താമസവും പാർട്ടിയും ഒക്കെയാണ് ഇവിടുത്തെ ആഘോഷങ്ങൾ.

കുടജാദ്രി

ഓഫ് റോഡ് ട്രക്കിങ്ങും കാട്ടിലൂടെയുള്ള യാത്രയും ഒക്കെയാണെങ്കിൽ കുടജാദ്രിയിൽ ഒന്നു പോയിരിക്കണം. സൗപർണ്ണികയിൽ കുളിച്ച് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലൊന്നു കയറിയിറങ്ങിയാൽ പിന്നെ അടിപൊളിയാണ്. കൊല്ലൂരിൽ നിന്നും കുടജാദ്രിയിലേക്കുള്ള കിടുക്കൻ ഓഫ് റോഡിങ്ങും അവിടെ നിന്നും സർവ്വജ്ഞ പീഠത്തിലേക്കുള്ള നടത്തവും ഒക്കെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളായിരിക്കും. ജീവിതത്തിൽ തീർച്ചയായും പോയിരിക്കേണ്ട ഇടങ്ങളിലൊന്നാണ് കൊല്ലൂരും കുടജാദ്രിയും. സമയമുണ്ടെങ്കിൽ ഇവിടെ കുടജാദ്രിയിലേക്ക് ജീപ്പ യാത്ര മാറ്റി കാട്ടിലൂടെയുള്ള ട്രക്കിങ്ങ് തിരഞ്ഞെടുക്കാം.

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

സാവന്‍ദുർഗ്ഗ

റോക്ക് ക്ലൈംബിങ്ങും ഹൈക്കിങുമാണ് യാത്രകളിലൽ താല്പര്യമുള്ള ഐറ്റങ്ങളെങ്കിൽ സാവൻദുർഗ്ഗയിലേക്ക് പോകാം. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പാറയായ സാവൻ ദുർഗ്ഗയെന്ന ചാവു മലയിലേക്കുള്ള യാത്ര അക്ഷരാർഥത്തിൽ ജീവൻ പണയംവെച്ചുള്ള യാത്ര തന്നെയാണ്. കുത്തനെയുള്ള പാറകളിൽ തെന്നി വീഴാതെ കയറി മുകളിലെത്തുന്നവർ വളരെ ചുരുക്കമാണ്. ധൈര്യവും സാഹസികതയും പരീക്ഷിക്കുവാൻ പറ്റിയ ഒരു യാത്രയായിരിക്കും ഇതെന്നതിൽ സംശയമില്ല. ബാംഗ്ലൂരിൽ നിന്നും 54 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപ്പാറയിലേക്കൊരു സാഹസിക യാത്ര!ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപ്പാറയിലേക്കൊരു സാഹസിക യാത്ര!

ഗോവ

ഗോവ

ആഘോഷങ്ങളുടെ നാടായ ഗോവയിലേക്ക് വിവാഹത്തിനു മുൻപേ ഒരിക്കെലങ്കിലും യാത്ര പോയിട്ടില്ലെങ്കിൽ പിന്നെന്തൊരു യാത്രാ പ്രേമിയാണ്? പാർട്ടികളുടെയും ബഹളങ്ങളുടെയും ഇടയിൽ ബീച്ചും കടൽക്കാഴ്ചകളും സാഹസിക വിനോദങ്ങളും ഒക്കെയായി അടിച്ചു പൊളിക്കാം ഇവിടെ.

PC:Saad Faruque

ആൻഡമാൻ

ആൻഡമാൻ

യാത്രകൾ സ്വപ്നം കാണുന്നവരുടെയെല്ലാം പ്രിയപ്പെട്ട ഇടമാണ് ആൻഡമാൻ. പോർട്ട് ബ്ലെയറിൽ തുടങ്ങി ഹാവ്ലോക്ക് വരെയെത്തുന്ന ദ്വീപ് കാഴ്ചകളും അവിടുത്തെ താമസവും അനുഭവങ്ങളും ഒക്കെ അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തൊരു ജീവിതമാണ്.
കൊടുംകാടുകളും മറൈൻ പാർക്കുകളും സെല്ലുലാർ ജയിലും റോസ് ഐലൻഡും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം എന്നാണ് പേരെങ്കിലും സഞ്ചാരികൾക്ക് ആൻഡമാനിലെ തിരഞ്ഞെടുക്കപ്പെട്ട ദ്വീപുകൾ മാത്രം സന്ദർശിക്കുവാനേ അനുമതിയുള്ളൂ.

പൂക്കളുടെ താഴ്വര

ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വരയാണ് മറ്റൊരിടം. മറ്റൊരിടത്തും കാണാനാവാത്തത്ര ഭംഗിയിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളും പുഷ്പാവതി നദിയുടെ സൗന്ദര്യവും ഒക്കെകൊണ്ട് മനസ്സിൽ കയറിക്കൂടുന്ന ഇവിടം ഹിമാലയത്തിന്റെ സൗന്ദര്യം ഒരിക്കലെങ്കിലും ആസ്വദിക്കണം എന്നുള്ളവർ പോയിരിക്കേണ്ട ഇടമാണ. സമുദ്ര നിരപ്പിൽ നിന്നും 3600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. മൺസൂൺ സമയമാണ് ഇവിടെ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

ലഡാക്ക്

സ‍ഞ്ചാരികൾ തള്ളി മറിച്ച ഇടങ്ങളിൽ പ്രധാനപ്പെട്ട സ്ഥലമായ ലഡാക്കിൽ പോകണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. കാശ്മീരിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായ ലഡാക്കിനെ മനസ്സിൽ കൂട്ടാത്തവർ കാണില്ല. തടാകങ്ങളും കൊടുമുടികളും പുരാതനങ്ങളായ ആശ്രമങ്ങളും ഒക്കെ നിറഞ്ഞ് നിൽക്കുന്ന ഇവിടം പർവ്വത നിരകളായ കാരക്കോണത്തിനും ഹിമാലയത്തിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. റൈഡ് ചെയ്തു പോകുവാൻ ബുദ്ധിമുട്ടാണെങ്കിൽ ലഡാക്കിൽ വിമാമിറങ്ങി ഇവിടെ നിന്നും വാഹനം വാടകയ്ക്കെടുത്ത് കറങ്ങുവാൻ പോകുന്നതാണ് ഉത്തമം.

കാശ്മീർ

ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് കാശ്മീരാണ്. മഞ്ഞു പുതഞ്ഞു നില്‌‍ക്കുന്ന ഒരു നാട്ടിൽ ദാൽ തടാകത്തിന്റെയും സൂര്യോദയത്തിന്റെയും ഒക്കെ കാഴ്ചകൾ കണ്ട് കറങ്ങിയടിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് ജീവിച്ചിരിക്കുന്നത്.
പ്രകൃതിയുടെ സൗന്ദര്യം അതിന്റെ എല്ലാ നിർമ്മലതയോടും കൂടെ ആസ്വദിക്കുവാൻ ഇവിടേക്ക് പോരാം.

ഡണ്ടേലി

പശ്ചിമഘട്ടത്തിൽ കർണ്ണാടകയിൽ സ്ഥിതി ചെയ്യുന്ന ഡണ്ടേലി എല്ലാ തരത്തിലുള്ള സഞ്ചാരികൾക്കും ഇഷ്ടമാകുന്ന ഇടമാണ്. ഒരു ഗ്രൂപ്പായി പോയി അടിച്ചുപൊളിച്ചു മടങ്ങുവാൻ എന്തുകൊണ്ടും യോജിച്ച ഇടമാണ് ഡണ്ടേലി. നോർത്ത് കർണ്ണാടകയുടെ സ്വർഗ്ഗം എന്നാണ് ഇവിടം അറിയപ്പെടുന്നത്. പ്രകൃതി ഭംഗിയും സാഹസികയും അതിന്റെ അങ്ങേയറ്റത്ത് ആസ്വദിക്കുവാൻ ഇവിടെ വന്നാൽ മതി. ജംഗിൾ സഫാരി, കയാക്കിങ്ങ്, വൈറ്റ് വാട്ടർ റാഫ്ടിങ്ങ്, പക്ഷി നിരീക്ഷണം തുടങ്ങിയവ ഇവിടെ ചെയ്യുവാൻ പറ്റുന്ന കാര്യങ്ങളുടെ സാംപിൾ മാത്രമാണ്.

വയനാട്

കറങ്ങുവാൻ ഇഷ്ടംപോലെ സമയമുണ്ടെങ്കിൽ ധൈര്യമായി പോയി വരുവാൻ പറ്റിയ സ്ഥലമാണ് വയനാട്. കയ്യിൽ വണ്ടിയുണ്ടെങ്കിൽ മാത്രമാണ് കുറ‍ഞ്ഞ സമയത്തിൽ ഇവിടുത്തെ ഒരുമാതിരി പ്രധാനപ്പെട്ട ഇടങ്ങൾ കണ്ടു തീർക്കുവാൻ സാധിക്കൂ. ഓരോ സ്ഥലങ്ങളും വളരെ വലിയ ദൂരത്തിലാണ് ഇവിടെ കിടക്കുന്നത്. കുറഞ്ഞത് മൂന്നു നാലു ദിവസമെങ്കിലും ഉണ്ടെങ്കിലേ ഇവിടെ കുറച്ചെങ്കിലും കണ്ടു തീർക്കുവാൻ സാധിക്കൂ. ബാണാസുര അണക്കെട്ടിലെ സിപ് ലൈനും കർലാടിലെ ബോട്ടിങ്ങും കുറുവാ ദ്വീപിലെ വെള്ളത്തിലെ കളികളുമെല്ലാം അനുഭവിച്ചിരിക്കേണ്ടതു തന്നെയാണ്.

നിലമ്പൂർ

കറക്കം നാട്ടിൽതന്നെ മതിയെന്നാണ് താല്പര്യമെങ്കിൽ മലപ്പുറത്തെ നിലമ്പൂർ പിടിക്കാം. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരങ്ങളായ കുറച്ച് റെയിൽവേ സ്റ്റേഷനുകളും വെള്ളച്ചാട്ടങ്ങളും ഒക്കെ കണ്ട് തേക്ക് മ്യൂസിയത്തിലും ആഡ്യൻ പാറയിലും കോഴിപ്പാറയിലും ഒക്കെ ഇറങ്ങി തിരികെ പോരാം.

ഒരടി അങ്ങോട്ടോ ഒരടി ഇങ്ങോട്ടോ ഇല്ല.. ഒന്നു തെന്നിയാൽ പാക്കിസ്ഥാനിൽ... ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ ഇതാ!!ഒരടി അങ്ങോട്ടോ ഒരടി ഇങ്ങോട്ടോ ഇല്ല.. ഒന്നു തെന്നിയാൽ പാക്കിസ്ഥാനിൽ... ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ ഇതാ!!

പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!! പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!

ജീവനിൽ കൊതിയില്ലാത്തവർ പോകുന്ന ട്രക്കിങ്ങുകള്‍ ഇതാണ് ജീവനിൽ കൊതിയില്ലാത്തവർ പോകുന്ന ട്രക്കിങ്ങുകള്‍ ഇതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X