Search
  • Follow NativePlanet
Share
» »സ്വാതന്ത്ര്യത്തിന്റെ ഓർമ്മകൾ പുതുക്കാന്‍ ഈ ഇടങ്ങൾ

സ്വാതന്ത്ര്യത്തിന്റെ ഓർമ്മകൾ പുതുക്കാന്‍ ഈ ഇടങ്ങൾ

സ്വാതന്ത്ര്യത്തിന്റെ നീണ്ട 72 വർഷങ്ങൾ...നൂറ്റാണ്ടുകളുടെ അടിമത്വത്തിൽ നിന്നും വിദേശ ഭരണത്തിൽ നിന്നും ഭാരതം മോചനം നേടിയതിന്റെ 72-ാം വർഷം... കഷ്ടപ്പെട്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്‍റെ മഹിമയെക്കുറിച്ച് കൂടുതലറിയുവാൻ ഓരോ ദേശസ്നേഹിയും കണ്ടിരിക്കേണ്ട കുറേയിടങ്ങളുണ്ട്. ഗാന്ധിജിയുടെ സ്മരണകളുറങ്ങുന്ന സബർമതി മുതൽ പശ്ചിമ ബംഗാളിലെ നേതാജി ഭവൻ വരെ...

വാഗാ അതിർത്തി

വാഗാ അതിർത്തി

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള ഏക മുറിച്ചു കടക്കൽ പാത കടന്നു പോകുന്ന വാഗാ അതിർത്തിയാണ് ഈ പട്ടികയിൽ ആദ്യം ഉള്ളത്. ഇവിടുത്തെ പ്രത്യേകതയുള്ള പല ചടങ്ങളുകളും ഒരിക്കലെങ്കിലും നിങ്ങളിൽ ദേശസ്നേഹം ഉണർത്തുമെന്ന കാര്യം ഉറപ്പാണ്. ഇവിടെ എല്ലാ ദിവസവും നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് അഥവാ വാഗ ബോർഡർ സെറിമണി ഏറെ പ്രസിദ്ധമാണ്. ഇന്ത്യയുടെ ബി.എസ്.എഫ്. സൈനികരും പാകിസ്താന്റെ പാകിസ്താൻ റേഞ്ചേഴ്സ് സൈനികരുമാണ് ചേര്‍ന്ന് അതാത് അതിർത്തികളിലെ ഗേറ്റുകൾ തുറന്ന് പതാകകൾ താഴെയിറക്കുന്ന ചടങ്ങാണ് ഇത്,

PC:Intisar Ali

സെല്ലുലാർ ജയിൽ

സെല്ലുലാർ ജയിൽ

ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ സെല്ലുലാർ ജയിലാണ് അടുത്ത സ്ഥലം. സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരന്മാരെ കഠിനമായി പീഡിപ്പിച്ച് രാജ്യത്തെ തള്ളിപ്പറയിപ്പിക്കുവാൻ വേണ്ടി കൊണ്ടുവന്ന് നരകിപ്പിച്ചിരുന്ന സെല്ലുലാർ ജയിൽ ഓരോ ദേശസ്നേഹിയുടെയും മനസ്സിൽ വേദനയുണർത്തുന്ന ഇടമാണ്. ഇന്ന് ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിനായി അന്നുള്ളവർ എത്രയധികം വിലകൊടുത്തിരുന്നു എന്ന് ഇവിടെയെത്തിയാൽ മനസ്സിലാക്കാം.

PC:Jomesh

സബർമതി ആശ്രമം ഗുജറാത്ത്

സബർമതി ആശ്രമം ഗുജറാത്ത്

ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സബർമതി ആശ്രമം ഗുജറാത്തിലെ സബർമതി നദീതീരത്ത് ഗാന്ധിജി സ്ഥാപിച്ച ആശ്രമമാണ്. ദണ്ഡി മാർച്ച് ഉൾപ്പെടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ അടിത്തറയായി നിലനിന്നിരുന്ന പല സംഭവങ്ങൾക്കും തുടക്കം കുറിച്ച ഇടം എന്ന നിലയിലാണ് ഇവിടം അടയാളപ്പെടുത്തിയിരിക്കുന്നത്. മഗന്‍ നിവാസ്, ഉപാസനാ മന്ദിര്‍, ഹൃദയ കുഞ്ജ്, വിനോബ മീരാ കുടിര്‍, നന്ദിനി, ഉദ്യോഗ് മന്ദിര്‍, ഗാന്ധി സ്മാരക് സംഗ്രഹാലയ, സോമനാഥ് ഛത്രാലയ തുടങ്ങിയ വിവിധ ഇടങ്ങള്‍ ഇവിടെ നടന്നു കാണുവാനുണ്ട്.

PC:Vijayakumarblathur

ചെങ്കോട്ട

ചെങ്കോട്ട

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ പ്രധാന അധ്യായങ്ങളിൽ മറ്റൊന്നാണ് ചെങ്കോട്ട. സ്വതന്ത്ര്യ ഭാരതത്തിന്റെ ആദ്യ പ്രധാന മന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആദ്യ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തിയ ഇവിടം ഏറ്റവും അധികം ആളുകൾ തേടിയെത്തുന്ന ഒരു സ്മാരകം കൂടിയാണ്. രണ്ട്‌ കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ചെങ്കോട്ട ഷാജഹാൻ ചക്രവർത്തിയാണ് പതിനേഴാം നൂറ്റാണ്ടിൽ ഇത് നിർമ്മിക്കുന്നത്.

PC:Shillika

https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Redfort.JPG

നേതാജി ഭവൻ, പശ്മിമ ബംഗാൾ

നേതാജി ഭവൻ, പശ്മിമ ബംഗാൾ

സ്വാതന്ത്ര്യ സമരത്തിലെ തീപ്പൊരി നേതാക്കളിലൊരാളായ സുഭാഷ് ചന്ദ്ര ബോസ് കുറേക്കാലം താമസിച്ചിരുന്ന നേതാജി ഭവനാണ് അടുത്തയിടം. ഒരിക്കൽ അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ നേതാജി ഇവിടെ നിന്നുമാണ് രക്ഷപെട്ടത് എന്നാണ് പറയപ്പെടുന്നത്. ഇന്ന് ഇവിടം നേതാജി ഭവൻ എന്നാണ് അറിയപ്പെടുന്നത്. കൂടാതെ നേതാജി റിസർച്ച് ബ്യൂറോയും ഒരു മ്യൂസിയവും ഇന്നിവിടെ പ്രവർത്തിക്കുന്നു. ഇവിടുത്തെ ചില മുറികൾ ഇന്നും 1940 കളിൽ എങ്ഹനെയാണോ ഉമ്ടായിരുന്നത് അതുപോലെ തന്നെയാണ് സൂക്ഷിക്കുന്നത്. കൂടാതെ നേതാജി അന്നു പുറത്തിറങ്ങുവാൻ ഉപയോഗിച്ച സ്റ്റെയർകേസും കാറും അതുപോലെ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.

PC:Ashlyak

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X