Search
  • Follow NativePlanet
Share
» »മടുപ്പിൽ നിന്നും മാറി നിൽക്കാൻ ഈ ഇടങ്ങൾ

മടുപ്പിൽ നിന്നും മാറി നിൽക്കാൻ ഈ ഇടങ്ങൾ

By Elizabath Joseph

എന്നും ഒരുപോലെ ജീവിച്ചും ഒരേ കാര്യങ്ങൾ ചെയ്തും ജീവിതം ഒരു ക്ലോക്ക് പോലെ തോന്നാത്തവർ കാണില്ല. ഇങ്ങനെ ഓരോ നിമിഷവും ഉന്തിത്തള്ളി നീക്കുവാൻ പാടുപെടുമ്പോൾ ഒരു യാത്രയ്ക്കുള്ള അവസരം വന്നാൽ എങ്ങനെയുണ്ടാവും? എന്നാൽ ഒന്നിനെക്കുറിച്ചും പേടിയും ആശങ്കകളും ഇല്ലാതെ മനസ്സിന്റെ സമാധാനം മാത്രം ആഗ്രഹിച്ച് യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ വളരെ കുറവാണ് നമ്മുടെ നാട്ടിൽ. എല്ലാത്തിൽ നിന്നും ഒരു മോചനം നേടി, തിരക്കുകളെല്ലാം മാറ്റിവെച്ച് ഒരു യാത്ര പോയാലോ...

ഉള്ളിലെ സന്യാസിയെ കണ്ടെത്താൻ ലഡാക്ക്

ഉള്ളിലെ സന്യാസിയെ കണ്ടെത്താൻ ലഡാക്ക്

വാക്കുകൾ കൊണ്ടു വർണ്ണിക്കാൻ സാധിക്കാത്ത ഭംഗിയിൽ മുന്നിലുള്ള സ്ഥലം നമ്മളെ അതിശയിപ്പിക്കുന്നുണ്ടെങ്കിൽ അത് ലഡാക്കാണ്. ജോലിയിലെ മടുപ്പും കടുപ്പവും ഒക്കെ ഒത്തിരി ബുദ്ധിമുട്ടിക്കുമ്പോൾ ഓടിപ്പോയി റിലാക്സ് ചെയ്ത് കൂടുതൽ ഫ്രെഷായി വരാൻ അനുവദിക്കുന്ന ഒരിടം.

പർവ്വത നിരകളും വരച്ചുവെച്ചതുപോലെയുള്ള പ്രകൃതി സൗന്ദര്യവും ബുദ്ധസംസ്കാരവും ഒക്കെ കൂടിച്ചേരു‌ന്ന ലഡാക്ക് മറ്റൊരു ലോകത്തെത്തിയ പ്രതീതിയായിരിക്കും ഉണ്ടാക്കുക. ലഡാക്കിലെ സ്ഥിരം കാഴ്ചകളായ പർവ്വതങ്ങളും ഉയരത്തിലുള്ള മലമ്പാതകളും ഒക്കെ മാറ്റി നിർത്തി ഈ യാത്രയിൽ ലഡാക്കിന്റെ മറ്റൊരു വശം തിരഞ്ഞെടുക്കാം. ബുദ്ധമതത്തിന്റെ സ്വാധീനവും സംസ്കാരവും ഇന്നും അവശേഷിക്കുന്ന ഇവിടുത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആശ്രമങ്ങളും ആചാരങ്ങളും ഒക്കെ മറ്റൊരു ലഡാക്കിന്റെ മറ്റൊരു മുഖമായി തോന്നിയേക്കാം. പ്രാർഥനാ ചക്രം തിരിച്ച് പ്രാർഥനയിൽ മുഴുകി ഇരിക്കുന്ന സന്യാസികളും ഉയരത്തിലേക്ക് പാറി പ്രാർഥനകളെ വായുവിലേക്ക് ലയിപ്പിക്കുന്ന പ്രാർഥനാ പതാകകളും ഒക്കെ ഇവിടെ എത്തുന്നവരെ വിസ്മയിപ്പിക്കും.

PC:wikipedia

മഴയിൽ സുന്ദരിയാകുന്ന മേഘാലയ

മഴയിൽ സുന്ദരിയാകുന്ന മേഘാലയ

മഴക്കാലത്ത് ഇത്രമാത്രം സൗന്ദര്യമുള്ള സ്ഥലം വേറൊന്നില്ല ഇന്ത്യയിൽ. മേഘാലയയുടെ ഭംഗി ഏറ്റവും അധികം പുറത്തു വരുന്നത് മഴയിലാണ്. ലോകത്തെമ്പാടു നിന്നുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട മൺസൂൺ ഡെസ്റ്റിനേഷനായ മേഘാലയ പ്രകൃതിയുമായി ഒന്നുകൂടെ അടുപ്പിക്കുന്ന ഒരിടമാണ്. മറഞ്ഞു കിടക്കുന്ന വെള്ളച്ചാട്ടങ്ങളും സമ്പന്നമായ ഗോത്ര ജീവിതങ്ങളും രഹസ്യങ്ങൾ ചൂഴുന്നു നിൽക്കുന്ന നട്ടുച്ചയ്ക്കു പോലും വെളിച്ചം കണ്ടെത്താത്ത ഗുഹകളും ഒക്കെ ചേരുന്ന മേഘാലയയിലെ ദിവസങ്ങൾ പുറംലോകത്തെ മറക്കുന്ന ദിവസങ്ങളായിരിക്കും.

ചിറാപുഞ്ചിയിലെ മഴയും വെള്ളച്ചാട്ടങ്ങളും ഒക്കെ ചേരുമ്പോൾ മേഘാലയ തിരിച്ചുവരാൻ തോന്നിപ്പിക്കാത്ത ഇടമായി മാറും.

PC:Arkadeep Bhattacharya

 ഗോകർണ്ണത്തെ കടൽത്തീരങ്ങള്‍ കണ്ടൊരു യാത്ര!

ഗോകർണ്ണത്തെ കടൽത്തീരങ്ങള്‍ കണ്ടൊരു യാത്ര!

കടലിന്റെ സൗന്ദര്യം കണ്ടും അറിഞ്ഞും ഒരു യാത്രയിൽ താല്പര്യമുള്ളവർക്ക് പറ്റിയ സ്ഥലമാണ് ഗോകർണ്ണം. കൊങ്കൻ തീരങ്ങളുടെ സൗന്ദര്യവും കർണ്ണാടകയുടെ പ്രത്യേകതകളും ചേരുന്ന ഗോകർണ്ണ അന്താരാഷ്ട്ര നിലവാരം പകരുന്ന ഇടമാണ്. ഹിപ്പികളുടെ സങ്കേതം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ശാന്തമായി കിടക്കുന്ന തീരങ്ങളുൽ നിന്നും വ്യത്യസ്തമായി എന്നും ബഹളങ്ങളും ആഘോഷങ്ങളും ഉറങ്ങാത്ത രാവുകളും ആണ് ഗോകർണ്ണയുടെ പ്രത്യേകത. ബീച്ച് ട്രക്കിങ്ങും കടൽത്തീരത്തെ താമസവും ഒക്കെ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

PC:Nilesh.shintre

ആലപ്പുഴയുടെ സൗന്ദര്യം കാണാൻ ഹൗസ് ബോട്ട്

ആലപ്പുഴയുടെ സൗന്ദര്യം കാണാൻ ഹൗസ് ബോട്ട്

എന്നും ഉണരുന്നപോലെ ഒന്നായിരിക്കില്ല ആലപ്പുഴയിലെ പ്രഭാതങ്ങൾ. കെട്ടുവഞ്ചിയിൽ ഉദിച്ചുയരുന്ന സൂര്യനെ നോക്കി കായലിന്റെ നടുവിൽ താമസിക്കുന്നത് എങ്ങനെയുണ്ടാവും? കായൽ യാത്രയുടെയും നാടൻ ഭക്ഷണങ്ങളുടെയും വിവരിക്കാനാവാത്ത രസം പകർന്നു തരുന്ന ഇടമാണ് ആലപ്പുഴ.

പച്ചപ്പും തനിനാടൻ കാഴ്ചകളും ഒക്കെയായി ആലപ്പുഴ ദിവസങ്ങൾ നഷ്ടപ്പെട്ട ഊർജം മുഴുവനും തിരികെ പിടിക്കുവാൻ പറ്റിയ സ്ഥലമാണ്.

PC:Shameer Thajudeen

പൂക്കളുടെ താഴ്വര

പൂക്കളുടെ താഴ്വര

പ്രകൃതി സൗന്ദര്യം കൊണ്ട് സന്തോഷത്തെ തിരിച്ചുപിടിക്കാനുള്ള യാത്രയിൽ തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരിടാണ് ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര അഥവാ വാലി ഓഫ് ഫ്ലവേഴ്സ്. ഹിമാലയത്തിന്റെ താഴ്വരയിൽ സമുദ്ര നിരപ്പിൽ നിന്നും 3600 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം വ്യത്യസ്തങ്ങളായ പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന ഇടമാണ്. അത്യപൂർവ്വ ജൈവവൈവിധ്യസമ്പത്തുള്ള ഈ താഴ്വര ഒരു ദേശീയോദ്യാനം കൂടിയാണ്.

PC:Arun Singh Suryavanshi

 കല്പ

കല്പ

ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന കല്പ ഇവിടുത്ത മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. ക്ഷേത്രങ്ങളാലും ആപ്പിൾ തോട്ടങ്ങളാലും നിറഞ്ഞു നിൽക്കുന്ന ഇവിടം ഹിമാചലിൽ എത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലം കൂടിയാണ്. മഞ്ഞിൽ പുതച്ചു നിൽക്കുന്ന കുന്നുകളും മേഞ്ഞു നടക്കുന്ന ആട്ടിൻ പറ്റങ്ങളും മരവും മണ്ണും ഉപയോഗിച്ച് നിർമ്മിച്ച വീടുകളും ഒക്കെയായി മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന സ്ഥലമാണ് കല്പ.

PC:Gerd Eichmann

മതേരൻ

മതേരൻ

ഇന്ത്യയിലെ ഏറ്റവും ചെറിയ ഹിൽസ്റ്റേഷൻ എന്ന പേരിലറിയപ്പെടുന്ന മതേരൻ ഏറെ പ്രത്യേകതകളുള്ള ഇടമാണ്. പർവ്വതങ്ങള്‍ക്കിടയിൽ, രണ്ടു വലിയ മഹാനഗരങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഇവിടം സ്വർഗ്ഗമാണ്. വാഹനങ്ങളുടെയും സഞ്ചാരികളുടെയും ബഹളങ്ങളും മറ്റും ഇല്ലാതെ പോയി കണ്ട് ആസ്വദിച്ച് വരുവാൻ സാധിക്കുന്ന ഇടമാണ്. മോട്ടോർ വാഹനങ്ങൾക്കു പ്രവേശനമില്ലാത്ത ഏഷ്യയിലെ തന്നെ ഏക സ്ഥലമാണിത്. മഹാരാഷ്ട്രയിലെ ഏക ടോയ് ട്രെയിനും ഇവിടെയാണ്.

PC: Wikipedia

മഹാബലേശ്വർ

മഹാബലേശ്വർ

മഹാരാഷ്ട്രയിലെ കുന്നുകളുടെ റാണിയാണ് മഹാബലേശ്വർ. മഹാബലേശ്വറിൻറെ സൗന്ദര്യം ആസ്വദിക്കാനായി മാത്രം ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും ഇവിടെ എത്തിച്ചേരുന്നത്. പ്രസന്നമായ കാലാവസ്ഥയും വ്യൂ പോയിന്റുകളും സമതലങ്ങളും ഒക്കെ ചേരുന്ന ഇവിടം ഏതു തരത്തിലുള്ള സഞ്ചാരികൾക്കും പറ്റിയ സ്ഥലമാണ്. നിവർന്നു നീണ്ടു കിടക്കുന്ന കുന്നിൻചെരിവുകളും പഴത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കാടുകളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ.

PC:Dinesh Valke

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more