Search
  • Follow NativePlanet
Share
» »കായലിന്‍റെ ഓളവും തീരവും തഴുകി കെട്ടുവള്ളത്തിൽ ഒരു യാത്ര... കിടിലൻ റൂട്ടുകളിതാ!

കായലിന്‍റെ ഓളവും തീരവും തഴുകി കെട്ടുവള്ളത്തിൽ ഒരു യാത്ര... കിടിലൻ റൂട്ടുകളിതാ!

ഇതാ ഇന്ന് സഞ്ചാരികൾക്കിടയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന കായല്‍ കെട്ടുവള്ള യാത്രകൾ പരിചയപ്പെടാം....

കായലിന്‍റെ ഓളവും തീരവും തഴുകി ഒരു യാത്ര... കെട്ടുവള്ളങ്ങളുടെ മാസ്മരിക ഭംഗിയില്‍, കായലിനു നടുവിലൂടെ കരയിലെയും വെള്ളത്തിലെയും കാഴ്ചകൾ കണ്ടും അനുഭവിച്ചുമൊരു യാത്ര... കുറച്ചുകാലം മുൻപ് വരെ നാട്ടിലെത്തുന്ന വിദേശികളും ഉത്തരേന്ത്യക്കാരം മാത്രമായിരുന്നു കായലുകളിൽ കെട്ടുവള്ളങ്ങളിലെ യാത്രകൾ പോയിരുന്നത്... ഒരുപാട് പണം ഇതിനൊക്കെ വേണ്ടിവരും എന്ന ധാരണയിൽ സാധാരണക്കാരാരും ഈ വഴി പോകാറേയില്ലായിരുന്നു.. എന്നാൽ കുറച്ചു നാളുകളായി മലയാളികളുടെ യാത്രാ പ്ലാനുകളില്‍ കായലുകളിലെ കിടിലൻ യാത്രകളും ഇടം നേടിയിട്ടുണ്ട്... പോക്കറ്റിനിണങ്ങുന്ന പാക്കേജുകളും അത്യാകർഷകമാ ഓഫറുകളും വരുമ്പോൾ എങ്ങനെ വേണ്ടന്നുവെക്കും എന്ന ചിന്തയിൽ ഗെറ്റ് ടുഗതറുകൾ മുതൽ കല്യാണങ്ങൾ വരെ വള്ളങ്ങളിലായി... ഇതാ ഇന്ന് സഞ്ചാരികൾക്കിടയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന കായല്‍ കെട്ടുവള്ള യാത്രകൾ പരിചയപ്പെടാം....

ആലപ്പുഴ

ആലപ്പുഴ

കേരളത്തിലെ കായൽ കെട്ടുവള്ള യാത്രകൾക്ക് പുത്തൻ മാനവും രൂപവും നല്കിയ ആലപ്പുഴ കേരളത്തിൽ ഏറ്റവും സ്വീകാര്യതയും പ്രശസ്തിയുമുള്ള കായൽ യാത്രയാണ്. ഉൾനാടൻ ജലഗതാഗതത്തിലും വിനോദസഞ്ചാരത്തിലും ആലപ്പുഴയോളം പ്രശസ്തിയും പെരുമയും കേരളത്തിലെ മറ്റൊരു നാടിനും അവകാശപ്പെടുവാനില്ല. കായൽയാത്രകളിലെ റാണിയാണ് ആലപ്പുഴ. ശാന്തവും റൊമാന്‍റിക്കും ആയ ഒരു അവധിദിനം ഏറ്റവും മികച്ച രീതിയിൽ ചിലവഴിക്കുവാൻ ഇതിനോളം മികച്ച സ്ഥലമില്ല. കായലിലെ നീണ്ട യാത്രകൾ മാത്രമല്ല, രുചികരമായ, നേരിട്ട് കായലിൽ നിന്നു പിടിച്ച് കറിവെച്ച മീനും കൂട്ടിയുള്ള ഭക്ഷണവും യാത്രകളിൽ ലഭിക്കും.

കുട്ടനാട്

കുട്ടനാട്

കുട്ടനാട് എന്നു കേൾക്കുമ്പോൾ തന്നെ പാടങ്ങളും കെട്ടുവള്ളങ്ങളുമാണ് നമ്മുടെ ഓർമ്മയിലെത്തുന്നത്. പ്രകൃതിമനോഹരമായ കായലിലൂടെ മണിക്കൂറുകൾ ഹൗസ്ബോട്ടിൽ ചിലവഴിക്കുക എന്നത് ചെറിയ കാര്യമേയല്ല. അതും കുട്ടനാട് പോലെയുള്ള പ്രദേശത്തിന്‍റെ ഭംഗിയും സൗന്ദര്യവും ആസ്വദിച്ചുള്ള യാത്ര ജീവിതത്തിലെന്നും ഓർത്തിരിക്കുവാൻ പാകത്തിലൂള്ളതാവും. കോട്ടയത്തെ കോടിമത ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിക്കുന്ന യാത്ര, ആലപ്പുഴ വഴിയാണ് പോകുന്നത്. ഈ യാത്രയിലുടനീളം ഒരുപാട് കാഴ്ചകളും ജീവിതങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

വലിയ പറമ്പ, കാസർകോഡ്

വലിയ പറമ്പ, കാസർകോഡ്

കാസർകോഡുകാർക്കു മാത്രമല്ല, മലബാറുകാർക്ക് മൊത്തത്തിൽ ഒരു ആലപ്പുഴ ഫീൽ നല്കുന്ന ഇടമാണ് നീലേശ്വരത്തിനു സമീപത്തുള്ള വലിയപറമ്പ. വളരെ അലസമായി ഇരിക്കുമ്പോൾ പോകുവാനും ആവേശത്തിൽ തിരികെ വരുവാനും പറ്റിയ ഒരു സ്ഥലമാണിത്. ഇരുവശവും തെങ്ങിൻതോപ്പുകൾ നിറഞ്ഞു നിൽക്കുന്ന കായലിലൂടെ മണിക്കൂറുകൾ കെട്ടുവള്ളത്തിൽ ചിലവഴിക്കാം, നിങ്ങൾ തിരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച് കേരള സദ്യ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഉൾപ്പെടുത്താം.

തിരുവനന്തപുരം

തിരുവനന്തപുരം

തിരുവനന്തപുരത്ത് ഒരു കായൽയാത്ര എവിടെ നടത്തുമെന്നാണോ ആലോചിക്കുന്നത്. നേരെ തിരുവല്ലത്തിനു പോരെ. വേളിയിലൂടെ കടന്നുപോകുന്ന തിരുവല്ലം ഇവിടുത്തെ കായൽ യാത്രാനുഭവത്തിന് പറ്റിയ ഇടമാണ്. തിരുവനന്തപുരം നഗരത്തിൽ നിന്നും വെറും ആറ് കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ എന്നതും ഒരു പ്രത്യേകതയാണ്.

കോഴിക്കോട്

കോഴിക്കോട്

കോഴിക്കോട് കായൽ യാത്രകൾ മെല്ലെ പ്രസിദ്ധിനേടി വരുന്നതേയുള്ളൂ. കല്ലായി നദിയിലെയും കനോലി കാനിലെയും സർവീസുകൾ നിങ്ങൾക്ക് കോഴിക്കോട് യാത്രയിൽ പ്രയോജനപ്പെടുത്താം. വാട്ടർ ടൂറിസത്തിന് കടലുണ്ടിയിൽ ചാലിയാർ നദിയും പ്രസിദ്ധമാണ്. ഭാവിയിൽ ജലഗതാഗത രംഗത്ത് മുന്നേറുവാൻ പോകുന്ന ഇടമാണ് കോഴിക്കോട്.

മൂന്നാറിലേക്കൊരു വളഞ്ഞ വഴി! കിലോമീറ്റർ കൂടിയാലും നഷ്ടമാവില്ല, ഈ പുതിയ വഴി!മൂന്നാറിലേക്കൊരു വളഞ്ഞ വഴി! കിലോമീറ്റർ കൂടിയാലും നഷ്ടമാവില്ല, ഈ പുതിയ വഴി!

കൊല്ലം

കൊല്ലം

ജലഗതാഗത രംഗത്ത് വൻ സംഭാവനകൾ നല്കിക്കൊണ്ടിരിക്കുന്ന സ്ഥലമാണ് കൊല്ലം. അഷ്ടമുടി കാൽ മാത്രം മതി കൊല്ലത്തിന്റെ ഗരിമ ഉയർത്തുവാൻ. ഉൾനാടൻ ജലഗതാഗതത്തിന്റെ വ്യത്യസ്തമായ മാനങ്ങൾ കാണിച്ചുതരുന്ന മൺറോ തുരുത്ത്, സാധിക്കുമെങ്കിൽ കണ്ടിരിക്കേണ്ട സ്ഥലമാണ്. ഭക്ഷണമാണ് കൊല്ലം യാത്രയിൽ ആസ്വദിക്കുവാൻ പറ്റിയ മറ്റൊരു കാര്യം.

Day Trip: ഒരു പകല്‍ മതി.. തൃശൂരിലെ ഈ ഇടങ്ങൾ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ.. ചേറ്റുവ മുതൽ അതിരപ്പള്ളി വരെDay Trip: ഒരു പകല്‍ മതി.. തൃശൂരിലെ ഈ ഇടങ്ങൾ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ.. ചേറ്റുവ മുതൽ അതിരപ്പള്ളി വരെ

കൊച്ചി

കൊച്ചി

വൈവിധ്യമാർന്ന അനുഭവങ്ങളാണ് വിനോദസഞ്ചാരികൾക്ക് മുന്നിൽ കൊച്ചി നല്കുന്നത്. അതിലൊന്ന് ഇവിടുത്തെ ജലഗതാഗതമാണ്. വേമ്പനാട് കായലിന്റെ തീരത്തു നിന്നാരംഭിക്കുന്ന യാത്രയിൽ ഒരുപാട് കാഴ്ചകൾ കാണാം. പരമ്പരാഗത മത്സ്യബന്ധന വലകളും ആകർഷകമായ തടാകങ്ങളും ഇതില് കാണാം.

Day Trip: കൊച്ചിയിൽ നിന്നൊരു പകൽ യാത്ര! കാടു കണ്ട് മല കയറി വെള്ളച്ചാട്ടത്തിലിറങ്ങി വരാം!Day Trip: കൊച്ചിയിൽ നിന്നൊരു പകൽ യാത്ര! കാടു കണ്ട് മല കയറി വെള്ളച്ചാട്ടത്തിലിറങ്ങി വരാം!

Day Trip: കൊച്ചിയിൽ നിന്നൊരു പകൽ യാത്ര! കാടു കണ്ട് മല കയറി വെള്ളച്ചാട്ടത്തിലിറങ്ങി വരാം!Day Trip: കൊച്ചിയിൽ നിന്നൊരു പകൽ യാത്ര! കാടു കണ്ട് മല കയറി വെള്ളച്ചാട്ടത്തിലിറങ്ങി വരാം!

Read more about: kerala travel adventure village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X