» »മുപ്പതു വയസ്സിനുള്ളില്‍ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങള്‍

മുപ്പതു വയസ്സിനുള്ളില്‍ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങള്‍

By: Elizabath Joseph

പ്രായം എപ്പോഴും പിടിവിട്ടാണ് പായുന്നത്. പിടിച്ചു നിര്‍ത്താന്‍ കഴിയാത്തതിനാല്‍ ഒപ്പം ഓടാന്‍ മാത്രമേ പറ്റു. അങ്ങനെ ഓടുമ്പോഴും ചെയ്തുതീര്‍ക്കാന്‍ കുറേ കാര്യങ്ങള്‍ കാണും. അതിനിടയില്‍ യാത്ര ചെയ്യാന്‍ മറക്കരുത്. ചില സ്ഥലങ്ങള്‍ യൗവനത്തിലാണ് കാണേണ്ടത്. എന്നാല്‍ മാത്രമേ അത് മുഴുവനായി അനുഭവിക്കാനും ആസ്വദിക്കാനും കഴിയൂ.

മുപ്പതു വയസ്സിനുള്ളില്‍ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങള്‍ പരിചയപ്പെടാം.

1. ഗെറ്റ് സെറ്റ് ആന്‍ഡ് ഗോവ!!!

1. ഗെറ്റ് സെറ്റ് ആന്‍ഡ് ഗോവ!!!

മനോഹരമായ ബീച്ചുകള്‍ നിറഞ്ഞ ഗോവ സന്തോഷം മാത്രം നല്കുന്ന ഒരിടമാണ്. രാത്രിയിലെ ഗോവയും പകല്‍ വെളിച്ചത്തിലെ ഗോവയും രണ്ടാണ്. അവധി ദിവസങ്ങള്‍ കുറച്ചധികമുണ്ടെങ്കില്‍ കാണാനായി കാഴ്ചകള്‍ ഒരുപാടുണ്ട് ഗോവയില്‍. എണ്ണമറ്റ ബീച്ചുകളും തനിഗോവന്‍ ഫുഡും ഒക്കെ ഗോവന്‍ ഡെയ്‌സ് മനോഹരമാക്കും എന്നതില്‍ സംശയമില്ല. മുപ്പതെത്തും മുന്നേ ഒരിക്കലെങ്കിലും ഗോവയില്‍ ഒരിക്കലെങ്കിലും പോകണം എന്നു പറഞ്ഞത് ഇപ്പോള്‍ പിടികിട്ടിയെങ്കില്‍ ഗെറ്റ് സെറ്റ് ഗോ ഗോവ!!!
pc: Vinoth Chandar

2. ലഡാക്ക്

2. ലഡാക്ക്

നിങ്ങള്‍ ഒരു കടുത്ത യാത്രാപ്രേമിയും റൈഡറുമാണെങ്കില്‍ ഉറപ്പായും പോകണം ലഡാക്കില്‍. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശമായ ലഡാക്കിലെത്തുമ്പോള്‍ ലോകം കീഴടക്കിയതായി തോന്നും.

കാശ്മീരിനെപോലും തോല്പ്പിക്കുന്ന സൗന്ദര്യമാണ് ലഡാക്കിന്. മുന്‍പ് തടാകമായിരുന്ന ലഡാക്ക് കാലക്രമത്തില്‍ താഴ്‌വരയായി മാറുകയായിരുന്നുവത്രെ.
pc: Simon Matzinger

3. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഐലന്‍ഡ്

3. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഐലന്‍ഡ്

കടല്‍ നിങ്ങളെ വിളിക്കുന്നതായി തോന്നിയാല്‍ പിന്നെയൊന്നും ആലോചിച്ച് നില്‍ക്കേണ്ട. നേരേ ബാഗുമെടുത്ത് ആന്‍ഡമാനിലേക്ക് വിട്ടാല്‍ മതി. ആഴക്കടലിന്റെ സൗന്ദര്യം ആന്‍ഡമാനില്‍ നിന്നല്ലാതെ തീഷ്ണമായി ആസ്വദിക്കാന്‍ മറ്റൊരു സ്ഥലമില്ല. സെല്ലുലാര്‍ ജയില്‍, രാജീവ് ഗാന്ധി വാട്ടര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, മഹാത്മ ഗാന്ധി മറൈന്‍ നാഷണല്‍ പാര്‍ക്ക് എന്നിവയാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍.
pc: - Mathias Rodriguez

4. മക്‌ലിയോഡ് ഗാഞ്ച്

4. മക്‌ലിയോഡ് ഗാഞ്ച്

മഞ്ഞുമൂടിയ മലമുകളില്‍ രണ്ടുദിവസം താമസിച്ചാല്‍ എങ്ങനെയിരിക്കും? തൊട്ടുമുന്നില്‍ മഞ്ഞു നിരഞ്ഞ മലകളും അരിച്ചു വരുന്ന സൂര്യപ്രകാശവുമൊക്കെ തരുന്ന അനുഭൂതി അനുഭവിച്ചുതന്നെ അറിയണം. ഹിമാചലിലെ എന്നറിയപ്പെടുന്ന ലിറ്റില്‍ ലാസ മക്‌ലിയോഡ് ഗാഞ്ച് മികച്ച ഒരു ഹോളിഡേ ഡെസ്റ്റിനേഷനാണ്.
pc: Derek Blackadder

5. ബനാറസ്

5. ബനാറസ്

സംസ്‌കാര സമ്പന്നമായ ഒരു ഭൂമികയിലേക്കാണ് യാത്രയ്‌ക്കൊരുങ്ങുന്നതെങ്കില്‍ ബനാറസില്‍ പോകാം. ചരിത്രവും ആത്മീയതയും ഇടകലര്‍ന്ന ബനാറസ് കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. സമീപത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളും മാര്‍ക്കറ്റുകളുമെല്ലാം വേറൊരു ലോകത്തെത്തിക്കും.
pc: Sam Hawley

6. സിക്കിം

6. സിക്കിം

വടക്കു കിഴക്കന്‍ ഇന്ത്യയില്‍ ഇത്രയധികം മനോഹരമായ സ്ഥലങ്ങളുണ്ടോ എന്ന് സംശയിക്കും ഒരിക്കലെങ്കിലും അവിടെ പോയിട്ടുള്ളവര്‍. തടാകങ്ങളും ആശ്രമങ്ങളും താഴ്‌വരകളുമൊക്കെയാണ് സിക്കിമിനെ സുന്ദരിയാക്കുന്നത്.
pc: Tirthankar Gupta

7. മുംബൈ

7. മുംബൈ

ഉറങ്ങാത്ത സുന്ദരിയെന്നറിയപ്പെടുന്ന നഗരമാണ് മുംബൈ. ഒന്നുമോര്‍ക്കാതെ നഗരത്തിന്റെ തിരക്കില്‍ നിന്നുകൊടുത്താല്‍ മാത്രം മതി മുംബൈയെ അറിയാന്‍. ഇവിടെനിന്നും എത്തിച്ചേരാന്‍ കഴിയുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. ഹാജി അവി ഗര്‍ഗ,സിദ്ധി വിനായക ക്ഷേത്രം, മറൈന്‍ ഡ്രൈവ്, കമലാ നെഹ്രു പാര്‍ക്ക്, എലിഫന്റാന കേവ്‌സ്, അങ്ങനെ കാണാന്‍ ഒരുപാട് സ്ഥലങ്ങള്‍.
pc: Vidur Malhotra

8. കൂര്‍ഗ്

8. കൂര്‍ഗ്

ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് കര്‍ണ്ണാടകയിലെ കൂര്‍ഗ്. വെള്ളച്ചാട്ടങ്ങളും നദികളും കൊട്ടാരവും നാഷണല്‍ പാര്‍ക്കുമൊക്കെയുള്ള കൂര്‍ഗ് സഞ്ചാരികളുടെ തിരക്കില്ലാത്ത അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ്.
pc: Ananth BS

9. കൊല്‍ക്കത്ത

9. കൊല്‍ക്കത്ത

സന്തോഷത്തിന്റെ നഗരമാണ് കൊല്‍ക്കത്ത. ദുര്‍ഗാ പൂജയുടെ സമയമാണ് കൊല്‍ക്കത്ത സന്ദര്‍ശിക്കാന്‍ അനുയോജ്യം. വിക്ടോറിയ മെമ്മോറിയല്‍, ഹൗറ ബ്രിഡ്ജ്, ദക്ഷിണേശ്വര്‍ കാളി ക്ഷേത്രം, ഈഡന്‍ ഗാര്‍ഡന്‍ ക്രിക്കറ്റ് സ്‌റ്റേഡിയം, സെന്റ് പോള്‍സ് കത്തീഡ്രല്‍ എന്നിവയെല്ലാം ഇവിടുത്ത ആകര്‍ഷണങ്ങളാണ്.
pc: Partha Sarathi Sahana

10. മേഘാലയ

10. മേഘാലയ

മനസ്സില്‍ സാഹസികത സൂക്ഷിക്കുന്നവര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് മേഘാലയ. പ്രകൃതിയെ അതിന്റെ മുഴുവന്‍ സൗന്ദര്യത്തില്‍ കാണാന്‍ മേഘാലയിലും നല്ല ചോയ്‌സ് ഇല്ല. വെള്ളച്ചാട്ടങ്ങളും പാലങ്ങളും പുഴകളുമൊക്കെ ഇവിടെ കാഴ്ചയുടെ പൂരമാണ് സൃഷ്ടിക്കുന്നത്.
pc: Pankaj Kaushal

11. ഡെല്‍ഹി

11. ഡെല്‍ഹി

ഇന്ത്യയിലെ വിവിധ സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് ഡെല്‍ഹി. അത്രതന്നെ വൈവിധ്യം അവിടെ ഭക്ഷണങ്ങളിലും കാണാനാവും. ഇന്ത്യ ഗേറ്റ്, റെഡ് ഫോര്‍ട്ട്, ജുമാ മസ്ജിദ്, ഫത്തേപൂരി മസ്ജിദ്, കുത്തബ് മിനാര്‍, ഹുമയൂണിന്റെ ശവകുടീരം, ലോട്ടസ് ടെപിള്‍, ചാന്ദ്‌നി ചൗക്ക് അങ്ങനെ കാണാനൊരുപാടുണ്ട് ഡെല്‍ഹിയില്‍. ഒരിക്കലെങ്കിലും സന്ദര്‍ശിച്ചില്ലെങ്കില്‍ നഷ്ടം മാത്രമാണ് പിന്നീടോര്‍ക്കുമ്പോള്‍ ബാക്കിയാവുക .
pc: sporadic

12. ആഗ്ര

12. ആഗ്ര

അനശ്വരപ്രണയത്തിന്റെ സ്മാരകമായ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്ര സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. വിദേശികളും സ്വദേശകളുമടക്കം നിരവധിപേരാണ് ഇവിടെയെത്തുന്നത്.

താജ് മഹലില്‍ മാത്രമൊതുങ്ങുന്നതല്ല ആഗ്ര. ആഗ്രാ ഫോര്‍ട്ട്, ജുമാ മസ്ജിദ്, അക്ബറിന്റെ ശവകുടീരം, ഫത്തേപൂര്‍ സിക്രി, അമര്‍ സിങ് ഗേറ്റ്, കാഞ്ച് മഹാല്‍ അങ്ങനെ കാഴ്ചകള്‍ നിരന്നു കിടക്കുകയാണിവിടെ.
pc: Dan Searle

13. കസോള്‍

13. കസോള്‍

പ്രകൃതിയുടെ സൗന്ദര്യവും ട്രക്കിങിന്റെ ഹരിയുമാണ് യാത്രയ്ക്ക് പ്രേരിപ്പിക്കുന്നതെങ്കില്‍ കസോളിലും വലിയൊരു ഓപ്ഷന്‍ വേറെയില്ല. പാര്‍വ്വതി വാലിയുടെ നദിക്കരയിലുള്ള ഈ ഗ്രാമം കുളുവില്‍ നിന്നും 42 കിലോമീറ്റര്‍ അകലെയാണ്. ഇസ്രായേല്‍ പൗരന്‍മാര്‍ ധാരാളമുള്ള സ്ഥലമാണ് കസോള്‍
pc: Chandramohan B V

14. സൊലാങ്

14. സൊലാങ്

മഞ്ഞുവീഴുന്ന മലനിരകളിലൂടെ പറക്കാന്‍ കൊതിക്കുന്നവര്‍ പോയിരിക്കേണ്ട സ്ഥലമാണ് മനാലിക്ക് സമീപമുള്ള സൊലാങ്. പാരച്യൂട്ടിങ്, പാരാഗ്ലൈഡിങ്, സ്‌കേറ്റിങ്, സോര്‍ബിങ് തുടങ്ങിയ വിനോദങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണിത്.
pc: Raman Virdi

15. ചിറാപുഞ്ചി

15. ചിറാപുഞ്ചി

മഴയെ സ്‌നേഹിക്കുന്നവര്‍ ഒരിക്കലെങ്കിലും ആസ്വദിക്കേണ്ടതാണ് ചിറാപുഞ്ചിയിലെ മഴ. ഇന്ത്യയില്‍ ഏറ്റവുമധികം മഴലഭിക്കുന്ന സ്ഥലമായ ഇവിടെ കാണാനൊരുപാടുണ്ട്. ഡബിള്‍ ഡെക്കര്‍ ലിവിങ് റൂട്ട് ബ്രിഡ്ജാണ് പ്രധാന കാഴ്ച. റെയിന്‍ബോ ഫാള്‍സ് മറ്റൊരാകര്‍ഷണമാണ്.
pc: Subharnab Majumdar

Please Wait while comments are loading...