Search
  • Follow NativePlanet
Share
» »ആർത്തവം ആഘോഷിക്കുന്ന ക്ഷേത്രം മുതൽ തിരിഞ്ഞു നോക്കിയാൽ ബാധകയറുന്ന ഇടം വരെ..

ആർത്തവം ആഘോഷിക്കുന്ന ക്ഷേത്രം മുതൽ തിരിഞ്ഞു നോക്കിയാൽ ബാധകയറുന്ന ഇടം വരെ..

മനുഷ്യ മനസ്സിന് ഇനിയും പിടികിട്ടാത്ത കുറേ ചോദ്യങ്ങളും ആശ്ചര്യങ്ങളും മാത്രം സമ്മാനിക്കുന്ന വിചിത്രങ്ങളായ കുറച്ച് ക്ഷേത്രങ്ങളെ പരിചയപ്പെടാം...

By Elizabath Joseph

ആർത്തവം ആഘോഷിക്കുന്ന ക്ഷേത്രം മുതൽ തിരിഞ്ഞു നോക്കിയാൽ ബാധകയറുന്ന ഇടം വരെ..ഭാരതത്തിലെ ക്ഷേത്രങ്ങളുടെ രഹസ്യങ്ങളും നിഗൂഢതകളും കുറ‍ഞ്ഞ വാക്കുകളിൽ വിശേഷിപ്പിക്കാനാവുന്നതല്ല. മനുഷ്യ മനസ്സിന് ഇനിയും പിടികിട്ടാത്ത കുറേ ചോദ്യങ്ങളും ആശ്ചര്യങ്ങളും മാത്രം സമ്മാനിക്കുന്ന വിചിത്രങ്ങളായ കുറച്ച് ക്ഷേത്രങ്ങളെ പരിചയപ്പെടാം...

കാളിഘട്ട്

കാളിഘട്ട്

കൊൽക്കത്തയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കാളിഘട്ട്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കാളി ക്ഷേത്രത്തിന്റെ സാന്നിധ്യമാണ് ഈ സ്ഥലത്തെ ഇത്രയും പ്രശസ്തമാക്കുന്നത്. ഹിന്ദു വിശ്വാസം അനുസരിച്ചുള്ള 51 ശക്തി പീഠങ്ങളിൽ ഒന്നായ ഇവിടം ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളിൽ ഒന്നുകൂടിയാണ്. ആദിഗംഗാ നദിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വസിക്കാനാവാത്ത കുറേയേറെ ശക്തികളുള്ള ഒരിടമാണെന്നാണ് വിശ്വാസികൾ കരുതുന്നത്,

ഏക് ലിംഗ് ജി ക്ഷേത്രം, രാജസ്ഥാൻ

ഏക് ലിംഗ് ജി ക്ഷേത്രം, രാജസ്ഥാൻ

രാജസ്ഥാനിലെ അപൂർവ്വ ക്ഷേത്രങ്ങളുടെ ഗണത്തിൽ പെടുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഉദയ്പൂരിലെ ഏക് ലിംഗ് ജി ക്ഷേത്രം. ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിന് ധാരാളം പ്രത്യേകതകൾ ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കറുത്ത മാർബിളിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ബാലാജി രാജസ്ഥാൻ

ബാലാജി രാജസ്ഥാൻ

രാജസ്ഥാനിലെ ദൗസാ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബാലാജി ക്ഷേത്രം ഒട്ടേറെ നിഗൂഢതകൾ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരിടമാണ്. ഭൂതപ്രേതപിശാചുക്കളിൽ നിന്നും രക്ഷ തേടിയാണ് ഇവിടെ ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്. ബാലാജിയടെ അടുത്തെത്തി പ്രാർഥിച്ചാൽ ദുഷ്ട ശക്തികൾ ഒഴിഞ്ഞു പോകും എന്നൊരു വിശ്വാസം ഇവിടുത്തുകാർക്കിടയിൽ ഉണ്ട്. ഇതു കേട്ടറിഞ്ഞ് രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുപോലും ആളുകൾ എത്താറുണ്ട്. എന്നാൽ വളരെ കഠിനമായ രീതികളിലൂടെയാണ് ഇവിടെ പ്രേതങ്ങളെയും മറ്റും ശരീരത്തിൽ നിന്നും ഒഴിപ്പിക്കുന്നത്. തിളച്ച വെള്ളം തലയിൽ ഒഴിക്കുക,മേൽക്കൂരയിൽ കെട്ടി തൂക്കുക,ഭിത്തിയിൽ കെട്ടിയിടുക തുടങ്ങിയ ശിക്ഷാ രീതികളിലൂടെ ബാധ ഇവിടെ ഒഴിപ്പിക്കും. പുരോഹിതൻമാർ തന്നെ ബാധകളെ ഒഴിപ്പിക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രവും ഇതാണ്.
ബാദ ഒഴിഞ്ഞ ആൾ ഇവിടെ നിന്നും തിരികെ പോകുമ്പോൾ തിരിഞ്ഞു നോക്കരുത് എന്നാണ് വിശ്വാസം. അങ്ങനെ നോക്കിയാൽ ഒഴിഞ്ഞ ബാധ വീണ്ടും അയാളിലേക്ക് കയറുമത്രെ.

കാമാഖ്യ ദേവി ക്ഷേത്രം

കാമാഖ്യ ദേവി ക്ഷേത്രം

മനുഷ്യന് വിശദീകരിക്കുവാൻ കഴിയാത്ത ഒരു കൂട്ടം അത്ഭുതങ്ങൾ നടക്കുന്ന ഒരിടമാണ് ആസാമിലെ കാമാഖ്യ ദേവി ക്ഷേത്രം. ഗുവാഹത്തിയിലെ നിലാചല്‍ കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 51 ശക്തി പീഠങ്ങളില്‍ ഒന്നുകൂടിയാണ്. യാഗാഗ്നിയിൽ ചാടി ജീവനൊടുക്കിയ സതീദേവിയുടെ മൃദദേഹം എടുത്ത് ലോകം മുഴുവനും നടന്ന ശിവനെ പിന്തിരിപ്പിക്കാനായി വിഷ്ണു ദേവിയുടെ ശരീരം മുറിച്ച് കഷ്ണങ്ങളാക്കി ദൂരേക്ക് വലിച്ചെറിഞ്ഞു. ഇതിൽ യോനി ഭാഗം വന്നു വീണ സ്ഥലമാണ് ഇവിടം. യോനി വിഗ്രഹമാണ് ഇവിടെ ആരാധിക്കുന്നത്.

കാമാ‌ഖ്യ ദേവിയുടെ ആര്‍ത്തവ നാളുകള്‍ എന്ന് വിശ്വസിക്കപ്പെടുന്ന സമയത്താണ് ഇവിടെ ആഘോഷം നടത്തപ്പെടുന്നത്. അമ്പുബാച്ചി മേള എന്നാണ് ഈ ആഘോഷം അറിയപ്പെടുന്നത്
ഇവിടുത്തെ വിചിത്രമായ ആചാരങ്ങളിൽ പങ്കെടുക്കാനായി ലോകത്തിന്റെ വിിവധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്.

PC:Raymond Bucko, SJ

ബൈറ്റാല ക്ഷേത്രം ഒഡീഷ

ബൈറ്റാല ക്ഷേത്രം ഒഡീഷ

നിർമ്മണത്തിലും പ്രതിഷ്ഠാ രീതികളിലും ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് ഒഡീഷയിലെ ബൈറ്റാല ക്ഷേത്രം. ഭുവനേശ്വറിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചാമുണ്ഡി ദേവിയെയാണ് ആരാധിക്കുന്നത്. ദേവിയുടെ മൂന്ന് ഭാവങ്ങളാണ് ഇവിടെ ഭക്തർക്ക് കാണാൻ സാധിക്കുക. ഈ മൂന്നു ഭാവങ്ങളുടെ പ്രതീകമായി കൂർത്ത മുനയുള്ള മൂന്ന് സ്തൂപങ്ങൾ ക്ഷേത്രത്തിനു മുകളിൽ സ്ഥാപിച്ചിട്ടുണ്ട്.
ദ്രാവിഡ വാസ്തുവിദ്യയോട് ചേർന്നു നിൽക്കുന്ന ഒരു നിർമ്മാണ രീതി ഒഡീഷയിലെ ഈ ക്ഷേത്രത്തിൽ കാണാം.

PC:Prateek Pattanaik

 മഹാ കാലേശ്വർ ക്ഷേത്രം ഉജ്ജയിൻ

മഹാ കാലേശ്വർ ക്ഷേത്രം ഉജ്ജയിൻ

12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ മഹാ കാലേശ്വർ മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സ്ഥിതി ചെയ്യുന്നത്. രുദ്ര സാഗർ തടാകത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ജ്യോതിർലിംഗ ക്ഷേത്രങ്ങളിലെ സ്വയംഭൂ ലിംഗമുള്ള ക്ഷേത്രം കൂടിയാണ്. മഹാകാലേശ്വരനായാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്.
വിചിത്രമായ പല ആചാരങ്ങളും പൂജയുടെ ഭാഗമായി നടക്കുന്ന ഒരു ക്ഷേത്രമാണിത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കത്തിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പൂജയ്ക്ക് ഉപയോഗിക്കുന്നത്.
അഞ്ച് നിലകളിലായാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദർശിക്കാൻ കഴിയൂ.

കാലഭൈരവ ക്ഷേത്രം

കാലഭൈരവ ക്ഷേത്രം

സംഹാര രൂപത്തില്‍ കോപിഷ്ഠനായി നില്‍ക്കുന്ന ശിവന്റെ കാലഭൈരവ രൂപത്തിലുള്ള അവതാരത്തെയാണ് ഇവിടെ ആരാധിക്കുന്നത്. ഉജ്ജെയിന്‍ നഗരത്തിന്റെ കാവല്‍ക്കാരനായാണ് കാല ഭൈരവന്‍ അറിയപ്പെടുന്നത്. താന്ത്രിക ക്ഷേത്രമായതിനാല്‍ തന്നെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ആചാരങ്ങളും പൂജകളും ആണ് ഇവിടെ കാണുവാന്‍ സാധിക്കുക. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മദ്യം വഴിപാടായി സമര്‍പ്പിക്കുന്നത്. തേങ്ങയും പുഷ്പങ്ങളും മദ്യവും ചേര്‍ന്നതാണ് ഇവിടുത്തെ വഴിപാടുകള്‍ മിക്കവയും. മദ്യക്കുപ്പികൾ പൂജാരിക്ക് കൊടുക്കുകയും അതില്‍ സ്വല്പം അദ്ദേഹം എടുത്ത് ഒരു പാത്രത്തിലാക്കി കാലഭാരവന്റെ നേരേ നീട്ടി നാവില്‍ പകരുകയു ചെയ്യും. അത് മുഴുവനും അവിടെവെച്ചു തന്നെ അപ്രത്യക്ഷമായി പോവുകയും ചെയ്യും. ഇങ്ങനെ കാലഭൈരവന് സമര്‍പ്പിച്ചതിന്റെ ബാക്കി ഭക്തര്‍ക്ക് പ്രസാദമായി ലഭിക്കുകയും ചെയ്യും.

കാലഭൈരവന് സമര്‍പ്പിക്കുന്ന നിവേദ്യമായ മദ്യം എങ്ങനെയാണ് അപ്രത്യക്ഷമാവുക എന്നത് ഇനിയും മനസ്സിലായിട്ടില്ലാത്ത ഒരു കാര്യമാണ്. ഭഗവാന്‍ തന്നെ അത് സ്വീകരിക്കുന്നതാണ് എന്നാണ് ഇവിടുത്തെ പൂജാരി അവകാശപ്പെടുന്ത്. വിഗ്രഹത്തിന് തുളകളോ മറ്റോ ഒന്നും ഇല്ല എന്ന അദ്ദേഹം ആണയിടുന്നുണ്ട്. പക്ഷേ, അത് പരിശോധിക്കാന്‍ ആരെയും അനുവദിക്കാറില്ല. അതു തന്റെ മാത്രം അവകാശമാണെന്നാണ് അദ്ദേഹം പറയുന്നത്.

PC:K.vishnupranay

ബാജ്നാഥ് ക്ഷേത്രം, ഹിമാചൽ

ബാജ്നാഥ് ക്ഷേത്രം, ഹിമാചൽ

ഹിമാചൽ പ്രദേശിലെ ധർമ്മ ശാലയിൽ നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബാജ്നാഥ് ക്ഷേത്രം പതിമൂന്നാം നൂറ്റാണ്ടിൽ ശിവന് സമർപ്പിച്ച് നിർമ്മിച്ച ഒരു ക്ഷേത്രമാണ്. വൈദ്യൻമാരുടെ നാഥനായ വൈദ്യനാഥനായാണ് ശിവൻ ഇവിടെ അവതരിച്ചിരിക്കുന്നത്.

ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം

ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം

350 സി സിയുടെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ആരാധിക്കുന്ന വിചിത്ര ക്ഷേത്രമാണ് ബുള്ളറ്റ് ബാബാ മന്ദിർ. ഓം ബന്നാസ് ബുള്ളറ്റ് ബാബ മന്ദിര്‍ എന്നറിയപ്പെടുന്ന ഈ ക്ഷേത്രം രാജസ്ഥാനിലെ ജോധ്പൂരിന് സമീപത്തുള്ള ഒരു ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിനു സമീപത്തുകൂടി കടന്നു പോകുന്നവർ ഇവിടെ നിർത്തി പ്രാർഥിച്ചില്ലെങ്കിൽ യാത്രയിൽ ആക്സിഡന്റെ ഉണ്ടാവുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

മദ്യം പ്രസാദമായി മേടിക്കുന്ന കാലഭൈരവൻ

മദ്യം പ്രസാദമായി മേടിക്കുന്ന കാലഭൈരവൻ

മധ്യപ്രദേശിലെ താന്ത്രിക ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കാല ഭൈരവ ക്ഷേത്രം, ഇവിടെ എത്തുന്ന വിശ്വാസികൾ മദ്യമാണ് കാലഭൈരവന് നല്കുന്നത്. മദ്യക്കുപ്പികള്‍ ക്ഷേത്രത്തിലെ പൂജാരിക്ക് നല്കുമ്പോൾ അദ്ദേഹം അതില്‍ അല്പം എടുത്ത് ഒരു പാത്രത്തിലാക്കി കാലഭൈരവന്റെ നേരേ നീട്ടി നാവില്‍ പകരും . അത് മുഴുവനും അവിടെവെച്ചു തന്നെ അപ്രത്യക്ഷമായി പോവുകയും ചെയ്യും. ഇതിന്റെ ബാക്കിയാണ് ഭക്തർക്ക് പ്രസാദമായി നല്കുന്നത്.

ആയിരം വർഷമായിട്ടും നിർമ്മാണം തീരാത്ത ക്ഷേത്രം

ആയിരം വർഷമായിട്ടും നിർമ്മാണം തീരാത്ത ക്ഷേത്രം

ആയിരം വർഷങ്ങൾക്കു മുൻപേ നിർമ്മാണം ആരംഭിച്ചുവെങ്കിലും ഇനിയും നിർമ്മാണം പൂർത്തിയാക്കുവാൻ സാധിക്കാത്ത വിചിത്ര ക്ഷേത്രമാണ് മധ്യ പ്രദേശിലെ ഭോജ്പ്പൂരിലെ ഭോജേശ്വര ക്ഷേത്രം. ക്ഷേത്രത്തിന്റെ നിർമ്മാണം ഇനിയും പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കിന്റെ സോമനാഥ ക്ഷേത്രം എന്നും ഇതറിയപ്പെടുന്നുണ്ട്.

മദ്യപാനശീലം മാറ്റാൻ ക്ഷേത്രം

മദ്യപാനശീലം മാറ്റാൻ ക്ഷേത്രം

ദൈവത്തിന് മദ്യം നേർച്ചയായി കൊടുക്കുന്ന ക്ഷേത്രം മാത്രമല്ല, മദ്യപാന ശീലത്തിൽ നിന്നും മോചനം നേടാൻ പ്രാർഥിക്കുവാനുള്ള ക്ഷേത്രവും നമ്മുടെ നാട്ടിലുണ്ട്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിനു സമീപമുള്ള തിരുക്കാട്ടുപള്ളി അരികില്‍ കണ്ടമംഗലം വത്തലൈ നാച്ചി അമ്മന്‍കോവില്‍ എത്തി പ്രാർഥിച്ചാൽ എത്ര കടുത്ത മദ്യപാനവും മാറും.

ചൊവ്വ ദോഷം കൊണ്ട് കഷ്ടപ്പെടുകയാണോ... പരിഹാരം ഇവിടെയുണ്ട്!!ചൊവ്വ ദോഷം കൊണ്ട് കഷ്ടപ്പെടുകയാണോ... പരിഹാരം ഇവിടെയുണ്ട്!!

ബെംഗളുരുവിൽ നിന്നും 50 കിമീ അകലെ ഇങ്ങനെയൊരു ട്രക്കിങ്ങ് ഇടമുള്ളത് കേട്ടിട്ടുണ്ടോ ? ബെംഗളുരുവിൽ നിന്നും 50 കിമീ അകലെ ഇങ്ങനെയൊരു ട്രക്കിങ്ങ് ഇടമുള്ളത് കേട്ടിട്ടുണ്ടോ ?

വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും പോയിരിക്കേണ്ട ക്ഷേത്രങ്ങൾ വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും പോയിരിക്കേണ്ട ക്ഷേത്രങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X