Search
  • Follow NativePlanet
Share
» »യുനസ്കോയുടെ അറിയപ്പെടാതെ കിടക്കുന്ന പൈതൃക സ്ഥാനങ്ങൾ

യുനസ്കോയുടെ അറിയപ്പെടാതെ കിടക്കുന്ന പൈതൃക സ്ഥാനങ്ങൾ

പൈതൃക സ്ഥാനങ്ങളിൽ ഒട്ടും അറിയപ്പെടാതെ കിടക്കുന്ന കുറച്ചിടങ്ങൾ പരിചയപ്പെടാം...

തേടിയെത്തുന്നവർക്ക് മുന്നിൽ വൈവിധ്യങ്ങളുടെ ഒരുകെട്ട് അഴിക്കുന്ന രാജ്യമാണ് നമ്മുടേത്. സംസ്കാരം കൊണ്ടും പൈതൃകം കൊണ്ടും കാഴ്ചകൾ കൊണ്ടും ഭാഷയും രുചിയും ഒക്കെ ചേർന്നൊരുക്കുന്ന കുറേയധികം വ്യത്യസ്തതകൾ. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ് ഇവിടുത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇടങ്ങൾ.
യുനസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 37 സ്മാരകങ്ങൾ ഇവിടെയുണ്ട് എങ്കിലും അതിൽ വളരെ കുറച്ച് എണ്ണം മാത്രമാണ് സഞ്ചാരികൾക്കിടയിൽ പ്രശസ്തമായിരിക്കുന്നത്. അധികമാരും അറിയപ്പെടാത്ത ഇടത്ത് സ്ഥിതി ചെയ്യുന്നതു കൊണ്ടും സഞ്ചാരികളുട ശ്രദ്ധ ആകർഷിക്കുന്നയത്രയും പ്രത്യേകതകൾ ഇല്ലാത്തതുകൊണ്ടും ഒക്കെ അറിയപ്പെടാതെ കിടക്കുന്നവയാണ് മിക്കവയും. അങ്ങനെയുള്ള ചപൈതൃക സ്ഥാനങ്ങളിൽ ഒട്ടും അറിയപ്പെടാതെ കിടക്കുന്ന കുറച്ചിടങ്ങൾ പരിചയപ്പെടാം...

യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾ

ലോക രാജ്യങ്ങളിലെ തീർച്ചയായും സംരക്ഷിക്കപ്പെടേണ്ട പൈതൃക സ്മാരകങ്ങളാണ് യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാരിസ്ഥിതികം, സാംസ്കാരികം, തുടങ്ങിയ സവിശേഷതകളും പ്രത്യേകതകളും പരിഗണിച്ചാണ് പട്ടികയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിൽ നിന്നും 37 സ്മാരകങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്.

താജ്മഹൽ മാത്രമല്ല

യുനസ്കോയുടെ ലോക പൈതൃക പട്ടിക എന്നു കേൾക്കുമ്പോൾ ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലായിരിക്കും ആദ്യം ഓർമ്മ വരിക. എന്നാൽ ദേവാലയങ്ങളും ക്ഷേത്രങ്ങളും മുതൽ ഗുഹകളും ബീച്ചുകളും ദേശീയോദ്യാനങ്ങളും പശ്ചിമഘട്ടവും വരെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ അധികമൊന്നും അറിയപ്പെടാതെ കിടക്കുന്ന പൈതൃക പട്ടികയിലെ സ്ഥാനങ്ങളെ പരിചയപ്പെടാം.

ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം, ഹിമാചൽ പ്രദേശ്

ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം, ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിലെ കുളു റീജിയണിൽ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം ഇന്ത്യയിലെ അറിയപ്പെടാതെ കിടക്കുന്ന ലോക പൈതൃക സ്മാരകങ്ങളിൽ ഒന്നാണ്. സാധാരണ ഏതൊരു ദേശീയോദ്യാനത്തെയും പോലെ പോയി കാണുവാനും സഫാരി നടത്തുവാനും പറ്റിയ ഒരിടമല്ല ഇത്. മറിച്ച് ഹിമാലയൻ മല നിരകളുടെ ചെരിവുകളിൽ ഹിമാനികളും പർവ്വതങ്ങളും നദികളും കുന്നുകളും ഒക്കെ ഉൾക്കൊള്ളുന്ന ജൈവവൈവിധ്യത്തിന്‍റെ വലിയ ഒരു കലവറ തന്നെയാണ് ഇവിടം. ജവഹർലാൽ നെഹ്റു ദേശീയോദ്യാനം എന്നും ഇവിടം അറിയപ്പെടുന്നു. സമുദ്ര നിരപ്പിൽ നി്നും 1500 മീറ്റർ മുതൽ 6000 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് 1171 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിൽ കിടക്കുന്ന ഒന്നാണ്.
2014 ജൂണിൽ ഇവിടുത്തെ ജൈവവൈവിധ്യ സംരക്ഷണത്തിന്റ പ്രാധാന്യം പരിഗണിച്ചാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനത്തെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

PC:Er.ashu.88

പശ്ചിമഘട്ടം

നിത്യ ഹരിത വനങ്ങൾ കൊണ്ടും അത്യപൂർവ്വമായ ജൈവ വൈവിധ്യ സംസ്കാരം കൊണ്ടും പേരുകേട്ടതാണ് പശ്ചിമഘട്ടം. ലോകത്തിലെ തന്നെ ഏറ്റവും ജൈവവൈവിധ്യ പ്രാധാന്യമുള്ള 10 കേന്ദ്രങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇവിടം കേരളം, കർണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായാണ് പരന്നു കിടക്കുന്നത്.
ഹിമാലയത്തേക്കാളും പഴക്കമുള്ള പശ്ചിമഘട്ടത്തിൽ കുറഞ്ഞത് 325ഓളം ജീവന് ഭീഷണി നേരിടുന്ന ജീവികളും സസ്യങ്ങളും നിലനിൽക്കുന്നു. 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണ് പശ്ചിമ ഘട്ടത്തിനുള്ളത്.
സഹ്യ പർവ്വതം, ആനമുടി, സൈലന്റ് വാലി, ഇരവികുളം ദേശീയോദ്യാനം, പെരിയാർ വന്യജീവി സങ്കേതം,കൊടൈക്കനാൽ, അഗസ്ത്യമല,കൊടക്, കുടജാദ്രി, മരുത്വാമല തുടങ്ങിയവയെല്ലാം പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.

2012 ജൂലൈയിലാണ് പശ്ചിമഘട്ടം ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടത്.

റാണി കി വാവ്, ഗുജറാത്ത്

റാണി കി വാവ്, ഗുജറാത്ത്

റാണി കി വാവിനെ പരിചയപ്പെടുത്തുവാൻ എളുപ്പമാണ്. നൂറു രൂപയുടെ പുതിയ കറൻസിയിലെ ചിത്രം ഗുജറാത്തിലെ പ്രശസ്തമായ പടവു കിണറായ റാണി കി വാവാണ്. ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇത് സോളങ്കി രാജവംശത്തിന്റെ 11-ാം നൂറ്റാണ്ടിലുള്ള നിർമ്മിതിയാണ്. സോളങ്കി രാജവംശത്തിന്റെ സ്താപകനായിരുന്ന ഭീം ദേവ് ഒന്നാമന്‍റെ ഭാര്യ ഉദയമതി റാണിയാണ് ഭർത്താവിനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ഇത് നിർമ്മിക്കുന്നത്.

തമിഴ്നാട് പേറ്റന്‍റ് നേടിയ താജ്മഹലിന്റെ കഥ അറിയില്ലേ? തമിഴ്നാട് പേറ്റന്‍റ് നേടിയ താജ്മഹലിന്റെ കഥ അറിയില്ലേ?

PC:Vistarphotos
ഖനനത്തിൽ ഉയർന്നു വന്ന സ്മാരകം

ഖനനത്തിൽ ഉയർന്നു വന്ന സ്മാരകം

1068 ൽ നിർമ്മാണം പൂർത്തിയായ റാണി കി വാവ് അക്കാലത്ത് ഗുജറാത്തിലെ ജലക്ഷാമത്തിന് ഒരു പരിഹാരമായിരുന്നു. പിന്നാട് സരസ്വതി നദി വഴിമാറി ഒഴുകിയപ്പോൾ ഇത് മണ്ണിനടിയിലായി. പിന്നീട് 1980 കളിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഖനനത്തിലാണ് ഇത് ഉയർന്നു വരുന്നത്. 64 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 27 മീറ്റര്‍ ആഴവുമാണ് ഇതിനുള്ളത്. ഭൂമിക്കയിലിൽ ഏഴു നിലകളിലായി കൊത്തുപണികളും ശില്പവിദ്യകളും ഒക്കെയായാണ് ഇത് നിലകൊള്ളുന്നത്.

യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ 2014 ലാണ് റാണി കി വാവ് ഇടംപിടിക്കുന്നത്

PC:Santanu Sen

ചമ്പനീർ-പാവഗഢ് പുരാവസ്തു പാർക്ക്

ചമ്പനീർ-പാവഗഢ് പുരാവസ്തു പാർക്ക്

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചമ്പനീർ-പാവഗഢ് പുരാവസ്തു പാർക്ക് കേട്ടിട്ടുള്ളവർ ചുരുക്കമായിരിക്കും. കോട്ടകളും കെട്ടിടങ്ങളും വസതികളും ഒക്കെയായി നിലനില്‍ക്കുന്ന ഇത് ഗുജറാത്ത് ഭരണാധികാരയായിരുന്ന സുൽത്താൻ മഹ്മൂദ് ബെഗഡയാണ് സ്ഥാപിച്ചത്. പാവ്ഗഡ് മലനിരകളിലായി പരന്നു കിടക്കുന്ന ഇത് ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഇടമാണ്. മുഗൾ ഭരണകാലത്തിനു മുൻപ് ഇന്ത്യയിൽ തകർക്കപെടാതെ കിടന്ന ഒരേയൊരു ഇസ്ലാമിക് നഗരം എന്ന വിശേഷണവും ഇതിനുണ്ട്.

PC:Chandravat Arjunsinh

കൊട്ടാരം മുതൽ ശവകുടീരം വരെ

കൊട്ടാരം മുതൽ ശവകുടീരം വരെ

16-ാം നൂറ്റാണ്ടിൽ ഗുജറാത്തിന്റെ തലസ്ഥാനമായിരുന്ന ഇത് പാവ്ഗഡ് മലനിരകളിലാണ് ആദ്യം നിർമ്മിച്ചത്. പിന്നീട് നിർമ്മാണ പ്രവര്‍ത്തികൾ ചാമ്പനീർ വരെ നീട്ടുകയായിരുന്നു. കൊട്ടാരങ്ങൾ, പ്രവേശന കവാടങ്ങൾ, പുരാതന കമാനങ്ങൾ, മസ്ജിദുകൾ, ശവകുടീരങ്ങൾ. ക്ഷേത്രങ്ങൾ,താമസിക്കുവാൻ യോജിച്ച കെട്ടിടങ്ങൾ, കിണറുകൾ,. ജലസംഭരണികൾ തുടങ്ങിയവ ഇവിടെ കാണാം. ഇത് കൂടാതെ ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

2004ലാണ് ഈ ചരിത്ര സമാരക ഉദ്യാനം യുനെസ്‌കോയുടെ ലോക പൈതൃക പട്ടിക സ്ഥാനംനേടിയത്.

PC:Phso2

ഭീംബട്ക ശിലാഗൃഹങ്ങൾ, മഹാരാഷ്ട്ര

ഭീംബട്ക ശിലാഗൃഹങ്ങൾ, മഹാരാഷ്ട്ര

മനുഷ്യ വാസത്തിന്റെ ഏറ്റവും പുരാതനമായ അടയാളങ്ങൾ കാണിച്ചു തരുന്ന ഇടമാണ് മഹാരാഷ്ട്രയിലെ ഭീംബട്ക ശിലാഗൃഹങ്ങൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആർട് ഗാലറി എന്നു വിശേഷിപ്പിക്കാവുന്ന ഈ സ്ഥലത്തിന് ഒൻപതിനായിരത്തിലധികം വർഷം പഴക്കമുണ്ടെല്ലാണ് വിശ്വസിക്കപ്പെടുന്നത്. പത്തു കിലോമീറ്ററോളം നീളത്തിൽ പരന്നു കിടക്കുന്ന ഇവിയെ ആദിമ മനുഷ്യർ വസിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. വിവിധ തരത്തിലുള്ള ഗുഹാ ചിത്രങ്ങളും മറ്റും ഇതിന്റെ വിവിധ ഭാഗത്തായി കാണുവാൻ സാധിക്കും. ഒട്ടേറെ ശില്പങ്ങളും കൊത്തുപണികളും ഒക്കെ ഇവിടെയുണ്ട്.

2003 ലാണ് ഇവിട യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.

PC:solarisgirl

ചണ്ഡിഗഡിലെ കാപിറ്റോൾ കോംപ്ലക്സ്

ചണ്ഡിഗഡിലെ കാപിറ്റോൾ കോംപ്ലക്സ്

വിചിത്രമായ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരുകൂട്ടം കെട്ടടങ്ങൾ എങ്ങനെ യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ എത്തി എന്നതിന്റെ ഉത്തരമാണ് ചണ്ഡിഗഡിലെ കാപിറ്റോൾ കോംപ്ലക്സ്, വിശാലമായി 100 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രീതിയിലാണ് കാപ്പിറ്റോൾ കോപ്ലക്സ് രൂപകല്പന നടത്തിയിരിക്കുന്നത്. 'ലെ കൂർബസിയേ എന്ന് അറിയപ്പെട്ട ചാൾസ്-എഡ്വാർഡ് ഷാണ്ണറെയാണ് ഇതിന്റെ രൂപകല്പനയും നിർമ്മാണവും നടത്തിയിരിക്കുന്നത്. ചണ്ഡീഗഢിനെ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു നിർമ്മിതിയാണിത്.

നിയമസഭ, സെക്രട്ടറിയേറ്റ്,ഹൈക്കോടതി, ഓപ്പൺ ഹാന്‍ഡ് മോണ്യുമെന്റ് ജ്യോമെട്രിക് ഹിൽ, ടവർ ഒഫ് ഷാഡോസ് തുടങ്ങിയവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളും, മൂന്നു സ്മൃതിമണ്ഡപങ്ങളും ഒരു തടാകവും ഇതിൽ ഉണ്ട്.

2016 ലാണ് ഇവിടം യുനസ്കോയുടെ പട്ടികയിൽ ഇടം നേടുന്നത്.

PC:Chiara

മാനസ് ദേശീയോദ്യാനം, ആസാം

മാനസ് ദേശീയോദ്യാനം, ആസാം

ബ്രഹ്മപുത്രയുടെ പോഷക നദിയായ മാനസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മാനസ് ദേശീയോദ്യാനം പുൽമേടുകളാൽ സമ്പന്നമായ ഇടമാണ്. ഇന്ത്യയെയും ഭൂട്ടാനെയും തമ്മിൽ വേർതിരിക്കുന്ന ഇത് ഇന്ത്യയിലെ പ്രശസ്തമായ കടുവാ സങ്കേതങ്ങളിൽ ഒന്നു കൂടിയാണ്. വംശനാശ ഭീഷണി നേരിടുന്ന പല ജീവാജാലങ്ങളും അധിവസിക്കുന്ന ഒരു കേന്ദ്രം കൂടിയാണിത്.

PC:Avermaram

ഗോവയിലെ പള്ളികളും കോൺവെന്റുകളും

ഗോവയിലെ പള്ളികളും കോൺവെന്റുകളും

കഴിഞ്ഞ 30 വർഷത്തിലധികമായി യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്ന ഒന്നാണ് ഗോവയിലെ പള്ളികളും കോൺവെന്റുകളും. ബീച്ചുകളും പാർട്ടികളും മാത്രം തേടി വരുന്ന സഞ്ചാരികളിൽ നിന്നും ഗോവയുടെ സാംസ്കാരിക മുഖം കാണേണ്ടവർക്ക് വരുവാൻ പറ്റിയ ഒരിടമാണിത്. വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ അഴുകാത്ത ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന ബസലിക്ക ഓഫ് ബോം ജീസസാണ് ഇതിൽ പ്രധാനപ്പെട്ടത്.
പോർച്ചുഗീസുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ഇവിടുത്തെ പള്ളികളിലും കോൺവെന്റുകളിലും കാണാന്‍ സാധിക്കുക യൂറോപ്യൻ വാസ്തു വിദ്യയും പെയിന്റിംഗുകളും ഒക്കെയാണ്. . 1986 ൽആണ് ഇവ യുനസ്കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.

PC:Shruti Dada

കാഞ്ചൻജംഗ ദേശീയോദ്യാനം

കാഞ്ചൻജംഗ ദേശീയോദ്യാനം

സിക്കിമിൽ സ്ഥിതി ചെയ്യുന്ന കാഞ്ചൻജംഗ ദേശീയോദ്യാനം യുനസ്കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യം അധികമാർക്കും അറിയില്ല. ഹിമാലയൻ പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയിലാണ് ഇവിടം കൂടുതൽ പ്രശസ്തമായിരിക്കുന്നത്. സാംസ്കാരികവും പ്രകൃതിപരവുമായ കാര്യങ്ങൾ പരിഗണിച്ചാണ് ഈ ദേശീയോദ്യാനത്തെ യുനസ്കോയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിനും തമിഴ്നാടിനും ഒരുപോലെ പ്രിയപ്പെട്ട ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് വിചിത്രം!!കേരളത്തിനും തമിഴ്നാടിനും ഒരുപോലെ പ്രിയപ്പെട്ട ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് വിചിത്രം!!

കൊച്ചിയും ബാംഗ്ലൂരും മാറി നിൽക്ക്... ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങൾ ഇതാണത്രെ!! കൊച്ചിയും ബാംഗ്ലൂരും മാറി നിൽക്ക്... ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങൾ ഇതാണത്രെ!!

ഒരിക്കലേ ഈ വഴിക്കിറങ്ങൂ..പിന്നെ നോക്കേണ്ട... വടക്കു കിഴക്കൻ ഇന്ത്യയിലെ പേടിപ്പിക്കുന്ന പാതകൾ ഒരിക്കലേ ഈ വഴിക്കിറങ്ങൂ..പിന്നെ നോക്കേണ്ട... വടക്കു കിഴക്കൻ ഇന്ത്യയിലെ പേടിപ്പിക്കുന്ന പാതകൾ

PC:Spattadar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X