Search
  • Follow NativePlanet
Share
» »പോക്കറ്റ് ചുരുക്കാതെ ആദ്യ യാത്രയ്ക്ക് പറ്റിയ ഇടങ്ങൾ

പോക്കറ്റ് ചുരുക്കാതെ ആദ്യ യാത്രയ്ക്ക് പറ്റിയ ഇടങ്ങൾ

അവസാനിക്കാത്ത യാത്രകളാണ് ഓരോ സഞ്ചാരിയുടെയും ലക്ഷ്യം. മുന്നിലെ റോഡുകളിലൂടെ അന്തമില്ലാതെ കിടക്കുന്ന നാടുകളിലേക്കുള്ള യാത്രകൾ... എന്നാൽ ആദ്യമായി ബാഗും തൂക്കി യാത്രയുടെ രസമറിയുവാൻ പുറപ്പെടുമ്പോൾ എവിടമായിരിക്കണം ഒരു ലക്ഷ്യമായി കാണേണ്ടത് എന്ന കാര്യത്തിൽ അത്ര പിടിപാട് കന്നിയാത്രകൾക്ക് ഉണ്ടാവാറില്ല. അങ്ങലെ ഒരു കൺഫ്യൂഷൻ ഇനി വേണ്ട. ഇതാ ആദ്യമായി യാത്രയ്ക്കൊരുങ്ങുമ്പോൾ തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടങ്ങളെക്കുറിച്ച് വായിക്കാം.

അധികമാരും പോകാത്ത മണാലി

അധികമാരും പോകാത്ത മണാലി

മണാലി എന്നാൽ സഞ്ചാരികളുടെ സ്വർഗ്ഗമാണ്. എല്ലാ നാട്ടിലുമുള്ള യാത്ര ഭ്രാന്തന്മാർ കൂടിച്ചേരുന്ന നാട്. സഞ്ചാരികളുടെ മെക്ക എന്നറിയപ്പെടുന്ന മണാലിയിലേക്ക് തന്നെ ആദ്യ യാത്ര ആയാലോ... ഗ്രൂപ്പായാലും ഒറ്റയ്ക്കായാലും ഒക്കെ പരമാവധി ആസ്വദിച്ച് പോകുവാൻ പറ്റിയ ഒരിടമാണി മണാലി എന്നതിൽ സംശയമില്ല.

അധികമായാലും കുഴപ്പമില്ലാത്ത ധൂത്സാഗർ

ഗോവയിൽ കണ്ടുതീർക്കുവാൻ ഒരുപാടിടങ്ങളുണ്ടെങ്കിലും അതിൽ ഏറ്റവും സ്പെഷ്യലായുള്ള ഇടമാണ് ഗോവ-കർണ്ണാടക അതിർത്തിയോട് ചേർന്നുള്ള ദൂത്സാഗർ. റെയിൽവേ ട്രാക്കിലൂടെ കാടിനിടയിലൂടെ ട്രക്ക് ചെയ്ത് മാത്രം എത്താൻ സാധിക്കുന്ന ഇവിടുത്തെ കാഴ്ചകൾ സൂപ്പർ ആയിരിക്കും എന്നതിൽ സംശയമില്ല.

ശാന്തമായി കറങ്ങാൻ ഗോകർണ്ണ

ശാന്തമായി കറങ്ങാൻ ഗോകർണ്ണ

ഹിപ്പികളുടെയും അലഞ്ഞു തിരിയുന്ന സഞ്ചാരികളുടെയും പ്രിയ ഇടമാണെങ്കിൽ പോലും ശാന്തമായി ഇഷ്ടത്തിനനുസരിച്ച് സമയം ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ് ഗോകർണ്ണ.ബീച്ചുകളിൽ നിന്നും ബീച്ചുകളിലേക്കുള്ള യാത്രകളും ട്രക്കിങ്ങും പിന്നെ കടൽത്തീരത്തെ ചെറിയ ഷാക്കുകളിലുള്ള താമസവുമാണ് ഇവിടുത്തെ ആകർഷണങ്ങള്‍.

കളങ്കമേൽക്കാത്ത പ്രകൃതി കാണാൻ സുന്ദർബൻ

കളങ്കമേൽക്കാത്ത പ്രകൃതി കാണാൻ സുന്ദർബൻ

നാടും നഗരവും ഓരോ ദിവസവും മുഖം മിനുക്കി കൊണ്ടിരിക്കുമ്പോൾ അതിലൊന്നും പെടാതെ കൃത്രിമമില്ലാത്ത സൗന്ദര്യവുമായി ഒരിടമുണ്ട്. സുന്ദർബൻ. കണ്ടൽക്കാടുകളും അവയ്ക്കിടയിലൂടെയുള്ള ബോട്ട് യാത്രയും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC: joiseyshowaa

 റേഞ്ചില്ലാത്ത ലഡാക്ക്

റേഞ്ചില്ലാത്ത ലഡാക്ക്

ലോകത്തിന്റെ എല്ലാ തിരക്കുകളിൽ നിന്നും വിട്ടുമാറി പോകുവാൻ പറ്റിയ ഇടമാണ് ലഡാക്ക്. ഇടയ്ക്കിടെ വരുന്നെ മസേജുകളോ കോളുകളോ ഒന്നുമില്ലാതെ ഫോണിൻരെ റേഞ്ച് പോലും നോക്കാതെ കാഴ്ചകൾ കണ്ട് ആസ്വദിക്കുവാൻ പറ്റിയ ഇവിടേക്കുള്ള യാത്രയും പൊളിയാണ്.

മരുഭൂമിയിലെ കാഴ്ചകൾക്കായി രാജസ്ഥാൻ

മരുഭൂമിയിലെ കാഴ്ചകൾക്കായി രാജസ്ഥാൻ

മരുഭൂമിയുടെ വിസ്മയിപ്പിക്കുന്ന നിറങ്ങളും കാഴ്ചകളും കണ്ട് രസിക്കുവാൻ പറ്റിയവർക്കുള്ള ഇടമാണ് രാജസ്ഥാൻ. പഴമയുറങ്ങുന്ന കൊട്ടാരങ്ങളും ചരിത്രം പറയുന്ന കോട്ടകളും ഇവിടെ ധാരാളമുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ അനുഭവം നല്കുന്ന ഇടമാണ് രാജസ്ഥാനിലെ മരുഭൂമിയും അവിടുത്തെ അനുഭവങ്ങളും. ഒട്ടകത്തിന്റെ പുറത്തുള്ള സഫാരിയാണ് പ്രധാന ആകർഷണം.

യാത്രകളിൽ ആത്മീയത കണ്ടെത്തുവാൻ സിക്കിം

യാത്രകളിൽ ആത്മീയത കണ്ടെത്തുവാൻ സിക്കിം

ആശ്രമങ്ങളിലേക്കുള്ള യാത്രകൾക്കും ട്രക്കിങ്ങിലും താല്പര്യമുള്ളവർക്ക് സിക്കിം തിരഞ്ഞെടുക്കാം. ആത്മീയ യാത്രകളെ മറ്റൊരു തലത്തിൽ കൊണ്ടെത്തിക്കുന്ന ഇടമാണ് സിക്കിം.

ഉള്ളിലെ കുട്ടിത്തത്തെ പുറത്തെടുക്കുവാൻ ടോയ് ട്രെയിൻ യാത്ര

ഉള്ളിലെ കുട്ടിത്തത്തെ പുറത്തെടുക്കുവാൻ ടോയ് ട്രെയിൻ യാത്ര

എത്ര വളർന്നു എന്നു പറ‍ഞ്ഞാലും ഉള്ളിലൊരു കുട്ടിത്തം സൂക്ഷിക്കാത്തവർ കാണില്ല. ചെറിയ പ്രായത്തിലെ മോഹങ്ങളായ ട്രെയിൻ യാത്രയ്ക്ക് ഒന്നുകൂടി ഇറങ്ങിയാലോ..ഇത്തവണ കൽക്കരിയിലോടുന്ന ടോയ് ട്രെയിനിലാക്കാം യാത്ര. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്നും കാട്ടിലൂടെയും വെള്ളച്ചാട്ടങ്ങൾക്കിടയിലൂടെയും ഒക്കെ പോയി അവസാനം ഡാർജലിങ്ങിലെത്തുന്ന ടോയ് ട്രെയിൻ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ പറ്റാത്ത ഒരു അനുഭവമായിരിക്കും.

തലതിരിഞ്ഞ യാത്രയ്ക്കായി ഡെൽഹിയില്‍ നിന്നും രാജസ്ഥാനിലേക്ക്

തലതിരിഞ്ഞ യാത്രയ്ക്കായി ഡെൽഹിയില്‍ നിന്നും രാജസ്ഥാനിലേക്ക്

യാത്രകളിൽ കുറച്ചു വ്യത്യസ്തത വേണമെന്നുള്ളവർക്ക് രാജസ്ഥാനിലേക്ക് ഒരു യാത്രയാവാം. അതും വെറുതേയല്ല. രാജ്യതലസ്ഥാനത്തു നിന്നും മരുഭൂമിയിലേക്ക് ഒരു ജീപ്പ് യാത്ര. യാത്രകളുടെ കാര്യത്തിൽ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇത്.

പ്രകൃതിയെ കാണാം മജൂലിയിൽ

പ്രകൃതിയെ കാണാം മജൂലിയിൽ

ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീ ദ്വീപുകളിലൊന്നാണ് ആസാമിലെ മജൂലി. ബ്രഹ്മപുത്ര നദിയിലാണ് ഈ നദീദ്വീപ് സ്ഥിതി ചെയ്യുന്നത്.

. 1250 ചതുരശ്ര കിലോമീറ്ററാണ് മജുലിയുടെ വിസ്തൃതി. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞ് 421.65 ചതുരശ്ര കിലോമീറ്ററായി. ജോര്‍ഹാതില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് മജുലി. മജുലി എന്ന വാക്കിന് തന്ന ആഘോഷം എന്നര്‍ത്ഥം വരുന്ന പോലെയാണ് ഇവിടത്തെ ജീവിതം. സഞ്ചാരികള്‍ക്ക് തങ്ങാനായി ഏകദേശം ഇരുപത്തഞ്ചോളം സത്രങ്ങളുണ്ട് ഇവിടെ. നിയോ വൈഷ്ണവ സംസകാരത്തിന്റെ ഹബ്ബുകളാണ് ഈ സത്രങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം. വൈഷ്ണവിസത്തിനൊപ്പം ക്ലാസിക്കല്‍ ഡാന്‍സായ സത്രിയ ഡാന്‍സും ഇവിടെ പഠിപ്പിക്കുന്നു.

PC: Suraj Kumar Das

സ്വയം തിരിച്ചറിയുവാൻ വാരണാസി

സ്വയം തിരിച്ചറിയുവാൻ വാരണാസി

ആത്മീയതയും ജീവിതത്തിന്റെ അർഥവും ഒക്കെ തേടി യാത്ര ചെയ്യുന്നവർ എത്തിച്ചേരുന്ന ഇടമാണ് വാരണാസി. ബനാറസ് എന്നും കാശി എന്നും അറിയപ്പെടുന്ന വാരണാസി, ലോകത്തിലെ തന്നെ പ്രാചീന നഗരങ്ങളിൽ ഒന്നാണ്. ഉത്തർപ്രദേശിൽ ഗംഗാ നദിയുടെ തീരത്താണ് കാശി സ്ഥിതി ചെയ്യുന്നത്.

ഇവിടെ ഗംഗയുടെ തീരത്ത് ഉയർന്നു കേൾക്കുന്ന പ്രാർഥനാ മന്ത്രങ്ങളും പൂജകളും ഒക്കെയാണ് ഇവിടെ കാണേണ്ടത്.

ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക് ഒരു കിക്കിടിലൻ യാത്ര

കേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടമായി ഗൂഗിൽ പറഞ്ഞ ബംഗ്ലാവിൻറെ കഥ

ആസ്വദിച്ച് പോകുവാൻ പറ്റിയ കോട്ടയത്തെ കിടുക്കൻ റൂട്ടുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more