ഫെബ്രുവരി എന്നും ആഘോഷങ്ങളുടെ സമയമാണ്. ഒരു പക്ഷേ, ഇന്ത്യയിലെ ഏറ്റവും മനോഹരമായ ആഘോഷങ്ങൾ നടക്കുന്ന സമയം... തണുപ്പ് അതിൻറെ ഉച്ചിയിലെത്തി പിന്നെ താഴെയെത്തുന്ന സമയം... ഈ സമയം പലയിടത്തും പല തരത്തിലുള്ള ആഘോഷങ്ങൾക്കും തുടക്കം കുറിക്കുന്ന നേരം കൂടിയാണ്. കരകൗശല മേള മുതൽ നൃത്തോത്തവങ്ങളും ബിനാലെയും ഇന്ത്യന്‍ ആർട്സ് ഫെസ്റ്റിവലും പൗതൃക ആഘോഷങ്ങളും ഒക്കെ ഫെബ്രുവരിയുടെ പ്രത്യേകതയാണ്. യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യുവാനായി ഫെബ്രുവരിയിലെ പ്രധാനപ്പെട്ട സംഭവങ്ങളും ആഘോഷങ്ങളും ഏതൊക്കെയാണ് എന്നും അതിന്റെ വിശദാംശങ്ങളും വായിക്കാം...

ഇന്ത്യാ ആർട് ഫെയർ
സമകാലീന-ആധുനിക കലകളുടെ ഒരു വലിയ പ്രദർശനം ഒരുക്കിയിരിക്കുന്ന മേളയാണ് ഇന്ത്യാ ആർട്സ് ഫെയർ. 75 ൽ അധികം ഗാലറികളിലായി ഒരുക്കുന്ന ഈ പ്രദർശനത്തിൽ സൗത്ത് ഏഷ്യൻ കലകൾക്കാണ് പ്രാധാന്യം നല്കുന്നത്. പെയിന്റിംഗ്, ശില്പ നിർമ്മാണം, പ്രതിഷ്ഠാപനങ്ങൾ, ന്യൂ മീഡിയ. തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെയുള്ള കലാപ്രദർശനമാണ് ഉണ്ടായിരിക്കുക.
തിയ്യതി- ജനുവരി 31 മുതൽ പെബ്രുവരി 3 വരെ
സ്ഥലം -എൻഎസ്ഐസി എക്സിബിഷൻ ഗ്രൗണ്ട്സ്, ഓഖ്ലാ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ന്യൂ ഡെൽഹി

റാൻ ഉത്സവ്
കച്ചിലെ വെളുത്ത മരുഭൂമിയിൽ ആഘോഷിക്കുന്ന ഏറ്റവും വലിയ പരിപാടികളിൽ ഒന്നാണ് റാൻ ഉത്സവ്. ഒരു പ്രദേശത്തിന്റെ തനിമയെയും സംസ്കാരത്തെയും സൂചിപ്പിക്കുന്ന ഈ ആഘോഷം എല്ലാ വർഷവും ഡിസംബർ മാസത്തിലാണ് ആരംഭിക്കുന്നത്. നാടൻ പാട്ടുകളും നൃത്തങ്ങളും ഒക്കെയായി ആസ്വദിക്കുവാൻ തരത്തിലുള്ള ഇതിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിനാളുകളാണ് എത്തുന്നത്.
തിയ്യതി- ഫെബ്രുവരി മാസം 20 വരെയാണ് റാൻ ഉത്സവ് നീണ്ടു നിൽക്കുന്നത്.
സ്ഥലം- ഗ്രേറ്റ് റാൻ ഓഫ് കച്ച് സാൾട്ട് ഡെസേർട്ട്, ഝോർഡോ, ഗുജറാത്ത്
PC:PariParzu

കൊച്ചി മുസരിസ് ബിനാലെ
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബിനാലെകളിൽ ഒന്നാണ് കൊച്ചി മുസരിസ് ബിനാലെ. സമകാലന കലകള്‍ക്ക് ഇന്ത്യയിൽ ഒരിടമുണ്ടാക്കി കൊടുത്തെ പരിപാടി എന്നും കൊച്ചി മുസരിസ് ബിനാലെയെ വിശേഷിപ്പിക്കാം. വിവിധ മാധ്യമങ്ങളിലൂടെയുള്ള കലാസൃഷ്ടികളുടെ പ്രദർശനമാണ് ഇവിടെ നടക്കുന്നത്. സിനിമി, പെയിന്റിംഗ്. ശില്പങ്ങൾ തുടങ്ങി നിരവധി മാധ്യമങ്ങളിലുള്ള പ്രദർശനം ഇവിടെ കാണാം.
മുപ്പത്തിയൊന്ന് രാജ്യങ്ങളിൽ നിന്നുള്ള 138 കലാകാരന്മാരാണ് കൊച്ചി മുസരിസ് ബിനാലെയുടെ നാലാം പതി്പ്പിൽ പങ്കെടുക്കുന്നത്. ഇവർക്കായി ഫോർട്ട് കൊച്ചിയിലും പരിസരങ്ങളിലുമായി 18 വേദികളാണ് ഒരുക്കിയിരിക്കുന്നത്.
തിയ്യതി-2018 ഡിസംബർ 12 മുതൽ 2019 മാർച്ച് 29 വരെ
സ്ഥലം-ഫോർട്ട് കൊച്ചിയിലെയും പരിസരങ്ങളിലെയും
18 വേദികൾ
കലയുടെ മാമാങ്കമായ ബിനാലെയുടെ വിശേഷങ്ങള്‍

അർധകുംഭ മേള
ഇന്ന് ലോകത്തിൽ നടക്കുന്ന ഏറ്റവും വലിയ തീർഥാടന സംഗമം എന്നറിയപ്പെടുന്ന മേളയാണ് അർധകുംഭമേള. വളരെ വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെയായി വിസ്മയിപ്പിക്കുന്ന ഒന്നാണ് കുംഭമേള. ഈ വർഷം പ്രയാഗ്രരാജ് എന്നു പേരുമാറ്റിയിരിക്കുന്ന അലഹാബാദ് കുംഭമേളയാണ് നടക്കുന്നത്.12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയാണ് അലഹബാദ് അഥവാ പ്രയാഗ് രാജിലേത്.2013 ലാണ് ഇവിടെ അവസാനമായി കുംഭമേള നടന്നത്. ഈ വർഷം ഇവിടെ നടക്കുന്നത് അർഥ കുംഭമേളയാണ്. ഇനി ഇവിടെ കുംഭമേള നടക്കുക 2025 ലാണ്.ഇന്ത്യൻ കലകളെയും സംസ്കാരത്തെയും ലോകത്തിന് പരിചയപ്പെടുത്തുവാനുള്ള കലാഗ്രാം, കുംഭമേളയുടെ തുടക്കത്തിലെ ഘോഷയാത്രയുമായി ബന്ധപ്പെട്ട പേശ്വാനി, സർക്കാരിന്റെ നേതൃത്വത്തിൽ വിവധ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ തുടങ്ങിയവ ഇവിടെ ഉണ്ട്.
ഈ അവസരത്തിൽ നഗ്ന സന്യാസിമാർ ഉൾപ്പെടെയുള്ളവർ ഇവിടെ എത്തും. ഇവിടുത്തെ പ്രത്യേക ചടങ്ങുകളും ആചാരങ്ങളും കാണാനായി ലോകത്തിൻരെ വിവിധ ഭാഗങ്ങളിൽ നിന്നും ദശലക്ഷക്കണക്കിന് സഞ്ചാരികളും തീർഥാടകരും എത്താറുണ്ട്.
തിയ്യതി- മാർച്ച് 4 വരെ
സ്ഥലം-പ്രയാഗ്രാജ്(അലഹാബാദ്)
ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമമായ കുംഭമേളയുടെ വിശേഷങ്ങൾ

ഇന്ത്യ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവൽ
വെറും ഒരൊറ്റ തവണ കൊണ്ട് സഞ്ചാരികളുടെയും ചരിത്ര പ്രേമികളുടെയും ഇടയിൽ പ്രശസ്തമായ ഒന്നാണ് ഇന്ത്യ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവ. 35 സിറ്റികളിലെ 80 ൽ അധികം പ്രത്യേകമായി ക്യുറേറ്റ് ചെയ്ത് ഇടങ്ങളിലേക്കുള്ള യാത്രകളാണ് ഇതിന്റെ ഒരു പ്രത്യേകത.സമൂഹത്തിലെ മിക്ക പ്രശ്നങ്ങളെയും ഉയർത്തിക്കാണിക്കുന്ന ഒരു ചടങ്ങുകൂടിയാണിത്.
സമയം- ഫെബ്രുവരി
സ്ഥലം- തിരഞ്ഞെടുത്ത ഇന്ത്യൻ നഗരങ്ങള്‍.

കിലാ റായ്പൂർ റൂറൽ സ്പോർട്സ് ഫെസ്റ്റിവൽ
റൂറൽ ഒളിംപിക്സ് എന്നറിയപ്പെടുന്ന ആഘോഷമാണ് കിലാ റായ്പൂർ സ്പോർട്സ് ഫെസ്റ്റിവൽ. ഏകദേശം എട്ട് പതിറ്റാണ്ടോളമായി നടക്കുന്ന ഇതിൽ പങ്കെടുക്കുവാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകള്‍ എത്തുന്നു. കാളവണ്ടി ഓടിക്കൽ മത്സരത്തിൽ തുടങ്ങി ട്രപാക്ടർ ഓടിക്കലും വടംവലിയും ഒക്കെ ഇതിന്റെ ഭാഗമാണ്. കൂടാതെ പല്ലുപയോഗിച്ച് കാർ വലിക്കുന്നതും സൈക്കിൾ ഉയർത്തുന്നതും ഇവിടെ കാണാം.
തിയ്യതി - 2019 ഫെബ്രുവരി 1 മുതൽ മൂന്ന് വരെ
സ്ഥലം- പഞ്ചാബിലെ ലുധിയാനയ്ക്കടുത്ത്

സൂർ ജഹാൻ വേൾഡ് പീസ് മ്യൂസിക് ഫെസ്റ്റിവൽ
മുമ്പ് സൂഫി സൂത്ര ഇന്‍റർനാഷണൽ സൂഫി മ്യൂസിക് ഫെസ്റ്റിവൽ എന്നറിയപ്പെട്ടിരുന്ന സൂർ ജഹാൻ വേൾഡ് പീസ് മ്യൂസിക് ഫെസ്റ്റിവൽ ഗോവയിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്. പ്രാദേശീകരായ സൂഫി കലാകാരന്മാർ മുതൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായവർ വരെ പങ്കെടുക്കുന്ന ഇത് സൂഫി കലാകാരന്മാർക്കിടയിൽ പ്രശസ്തമാണ്. ശില്പശാലകളും കച്ചേരികളും ഇതിന്റെ ഭാഗമാണ്. കൊൽക്കത്തയിലും ഗോവയിലും വെച്ചാണ് ഇത് നടക്കുക.
തിയ്യതി- ഫെബ്രുവരി 1 മുതൽ 3 വരെ കൊൽക്കത്തയിലും ഫെബ്രുവരി 6 മുതൽ 8 വരെ ഗോവയിലും
സ്ഥലം-കൊൽക്കത്തയിൽ രബീന്ദ്ര സദൻ-നന്ദൻ ക്യാംപസിലും ഗോവയിൽ കലാ അക്കാദമിയിലും.

സുലാ ഫെസ്റ്റ്
ഭക്ഷണം, സംഗീതം, വൈൻ, ഷോപ്പിങ്ങ്...ഇതിന്റെയെല്ലാം ഒരു കിടിലൻ മിശ്രണം എന്നു വിശേഷിപ്പിക്കാം സുലാ ഫെസ്റ്റിനെ. 12-ാം തവണ നടക്കുന്ന സുലാ ഫെസ്റ്റിവലൽ മൂന്നു സ്റ്റേജുകളിലായി 100 ൽ അധികം കലാകാരന്മാരുടെ പരിപാടികളാണ് നടക്കുക. മുന്തിരി തോട്ടങ്ങള്‍ക്കു നടുവിലെ താമസവും ക്യാംപിങ്ങും ഒക്കെ ഇതിന്റെ മാത്രം പ്രത്യേകതയാണ്.
തിയ്യതി- ഫെബ്രുവരി 2-3
സ്ഥലം- സുലാ വൈൻയാർഡ് ആംഫി തിയേറ്റർ, നാസിക്, മഹാരാഷ്ട്ര

സൂരജ്കുണ്ഡ് ഇന്‍റർനാഷണൽ ക്രാഫ്റ്റ്സ് മേള
ഇന്ത്യയുടെ തനത് കരകൈശല മേള എന്നു വിശേഷിപ്പിക്കുവാൻ പറ്റിയ ഒന്നാണ് സൂരജ്കുണ്ഡ് ഇന്‍റർനാഷണൽ ക്രാഫ്റ്റ്സ് മേള. കൈത്തറിയുടെയും കരകൗശവ വസ്തുക്കളുടെയും തനിനാടൻ ആഘോഷങ്ങളുടെയും ഒക്കെയൊരു മിശ്രിതമാണ് ഇത്. ഈ സമയത്തെ ഷോപ്പിങ്ങിനു ഇതിലും മികച്ച ഒരിടം കാണില്ല.
തിയ്യതി- എല്ലാ വർഷവും ഫെബ്രുവരി 2 മുതൽ 8 വരെ
സ്ഥലം- സൂരജ്കുണ്ഡ്-ഫരീദാബാദ്, ഡെൽഹി
PC:Koshy Koshy

ഇന്ത്യൻ ഡെർബി
മുംബൈയിലെ ഏറ്റവും പ്രധാന പരിപാടികളിൽ ഒന്നാണ് ഇന്ത്യൻ ഡെർബി. ഹോഴ്സ് റേസ് അഥവാ കുതിരയോട്ടം നടത്തുന്ന അപൂർവ്വം ചില പരിപാടികളിൽ ഒന്ന്. ഏകദേശം 25000 ൽ അധികം ആളുകളാണ് ഇതിൽ പങ്കെടുക്കാനായി എത്തുന്നത്. ഫാഷൻ ഷോ, മ്യൂസിക്, ഡിജെ,ലൈവ് ബാൻഡ് തുടങ്ങിയവയെല്ലാം ഇതിന്‍റെ പ്രത്യേകതകളാണ്.

ഉദ്യാനോത്സവ്
രാഷ്ട്രപതി ഭവനിലെ മുഗൾ പൂന്തോട്ടത്തിലേക്ക് സന്ദർശകരെ അനുവദിക്കുന്ന ഉദ്യാനോത്സവ് ഡൽഹിയിലെ അറിയപ്പെടു ന്ന ചടങ്ങുകളിൽ ഒന്നാണ്. രാഷ്ട്പപതി ഭവനിലെ ഈ പൂന്തോട്ടം വർഷത്തിലൊരിക്കൽ ഒരു മാസം മുഴുവനും സന്ദർശകർക്കായി തുറന്നിടും. ട്യൂലിപുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇതിനൊടൊപ്പം തന്നെ സ്പിരിച്വൽ ഗാർഡൻ, ഹെർബൽ ഗാർഡൻ, ബോൺസായ് ഗാർഡൻ, മ്യൂസികൽ ഗാർഡൻ എന്നിവയും കാണാം.
തിയ്യതി-ഫെബ്രുവരി തുടക്കം മുതൽ മാർച്ച് തുടക്കം വരെ. തിയതി ഇനിയും പുറത്തുവന്നിട്ടില്ല.
സ്ഥലം- രാഷ്ട്രപതി ഭവൻ, ഡെൽഹി

നാഗൂർ ഫെയർ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ കന്നുകാലി മേള നടക്കുന്ന ഇടമാണ് നാഗൗർ. ഏകദേശം 70000 ൽ അധികം കന്നുകാലികളെയാണ് ഇവിടെ ഈ സമയത്ത് വ്യാപാരത്തിനായി കൊണ്ടുവരുന്നത്. അതൊടൊപ്പം കാളകളുടെയും ഒട്ടകങ്ങളുടെയും കുതിരകളുടെയും ഒക്കെ കച്ചവടവും പൊടിപൊടിക്കും.
തിയ്യതി- ഫെബ്രുവരി 10-13 വരെ
സ്ഥലം-ജോധ്പൂരിൽ നിന്നും 3 മണിക്കൂർ അകലെയുള്ള നാഗൗർ.
പ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ രാജാവിന്റെ നാട്... കപ്പിലിന്റെ രൂപത്തിൽ ഒഴുകുന്ന കൊട്ടാരവും