Search
  • Follow NativePlanet
Share
» »ടണൽ നമ്പർ 33 മുതൽ കള്ളനെ ആരാധിക്കുന്ന സ്റ്റേഷൻ വരെ! വിചിത്രം ഈ തീവണ്ടിക്കഥകൾ!!

ടണൽ നമ്പർ 33 മുതൽ കള്ളനെ ആരാധിക്കുന്ന സ്റ്റേഷൻ വരെ! വിചിത്രം ഈ തീവണ്ടിക്കഥകൾ!!

ഒട്ടേറെ കഥകളുടെയും മിത്തുകളുടെയും കേന്ദ്രമായിരിക്കും ഓരോ റെയിൽവേ സ്റ്റേഷനും. നിഗൂഢതകൾ മാത്രമല്ല, എല്ലുകളെപ്പോളും മരവിപ്പിക്കുന്ന കഥകളും അതിനൊത്ത ഭയവും ജനിപ്പിക്കുന്ന സ്ഥലം... എന്നാൽ മറ്റു ചില സ്റ്റേഷനുകളാവട്ടെ ചരിത്രത്തിലും ഇടം നേടിയിട്ടുണ്ടാവും... ഇങ്ങനെ അവിടെ എത്തുന്ന ഓരോരുത്തരെയും അത്ഭുതപ്പെടുത്തുന്ന കഥകളുമായി കാത്തിരിക്കുന്ന റെയിൽവേ സ്റ്റേഷനുകളെ പരിചയപ്പെടാം...

ബറോങ് റെയിൽവേ സ്റ്റേഷൻ

ബറോങ് റെയിൽവേ സ്റ്റേഷൻ

ഒരു റെയിൽവേ സ്റ്റേഷൻ കാണാന്‍ വേണ്ടി മാത്രം ആളുകൾ എത്തിച്ചേരുന്ന ഇടമാണ് കൽക്ക-ഷിംല റെയിൽവേ റൂട്ടിലെ ബറോങ് റെയിൽവേ സ്റ്റേഷൻ. എല്ലാ സഞ്ചാരികളുമല്ല, കുറച്ചധികം ധൈര്യവും തെല്ലുപോലും ഭയവുമില്ലാത്തെ ആളുകളാണ് ഒരു പ്രേതഭവനത്തിലേക്ക് പോകുന്ന പോലെ ഒരു സാഹസിക യാത്രയ്ക്കായി ഇവിടം തിരഞ്ഞെടുക്കുന്നത്. ഒട്ടേറെ പ്രേതകഥകളാൽ സമ്പന്നമാണ് ഇവിടം.

ടണൽ നമ്പർ 33

ടണൽ നമ്പർ 33

കല്‍ക്ക-ഷിംല റെയില്‍ വേയിലെ ടണൽ നമ്പർ 33 നിര്‍മ്മിക്കുവാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു കേണൽ ബരോങ്. ഈ പാതയിലെ ടണൽ 33 പൂർത്തിയാക്കുവാനായി പ്രത്യേക തരത്തിലുള്ള നിർമ്മാണ പ്രവർത്തനത്തിന് അദ്ദേഹം തയ്യാറായി. മലയുടെ രണ്ടു ഭാഗത്തു നിന്നും ഒരേ സമയം പണി തുടങ്ങി മധ്യത്തിൽ ഒരുമിച്ചെത്തുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്ലാൻ. എന്നാൽ നിര്‍ഭാഗ്യവശാൽ രണ്ടു തുരങ്കങ്ങൾക്കും ഒരിടത്ത് കൂടിച്ചേരുവാനായില്ല. ഇത്രയും അധ്വാനവും പണിയും വ്യഥാവിലാക്കിയ അദ്ദേഹത്തെ അധികാരികളും കയ്യൊഴിഞ്ഞു. അദ്ദേഹത്തിന് വലിയൊരു തുക തന്നെ പിഴയായി ശിക്ഷ വിധിക്കുകയും ചെയ്തു. അതിനുശേഷം അതുവഴി നടക്കാനിറങ്ങിയ കേണൽ തുരങ്കത്തിലേക്ക് കയറി അവിടെ സ്വയം വെടിവെച്ചു മരിച്ചു എന്നാണ് വിശ്വാസം. കേണലിന്റെ ആത്മാവ് ഇന്നും ഇവിടെ ചുറ്റിത്തിരിയുന്നുണ്ട് എന്നാണ് വിശ്വാസം.

ഹിമാചലിലെ കല്‍ക്ക-ഷിംല റെയില്‍ വേ റൂട്ടിലെ ഏറ്റവും നീളം കൂടിയ ടണലാണ് ടണല്‍ 33. 1143.61 മീറ്റര്‍ നീളമുള്ള ഈ തുരങ്കം25 കിലോമീറ്റര്‍ സ്പീഡില്‍ വരുന്ന ട്രെയിനിന് 2.5 മിനിട്ട് സമയമാണ് ക്രോസ് ചെയ്യാന്‍ വേണ്ടത്.

റാഷിദ്പുര ഖോരി സ്റ്റേഷൻ, രാജസ്ഥാൻ

റാഷിദ്പുര ഖോരി സ്റ്റേഷൻ, രാജസ്ഥാൻ

കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നവയാണ് റെയിൽവേ സ്റ്റേഷനുകൾ. എന്നാൽ രാജസ്ഥാനിലെ റാഷിദ്പുര ഖോരി സ്റ്റേഷനു ഒരു പ്രത്യേകതയുണ്ട്. ഇവിടെ ഒരു റെയിൽവേ സ്റ്റേഷൻ മുഴുവനായും പ്രവർത്തിപ്പിക്കുന്നത് ഇവിടുത്തെ ഗ്രാമീണരാണ്. എല്ലാത്തിന്റെയും നിയന്ത്രണവും ഇവർക്കു തന്നെയാണ്.

രാജസ്ഥാനിലെ വളരെ ചെറിയൊരു ഗ്രീമാണ റെയിൽവേ സ്റ്റേഷനാണ് റാഷിദ്പുര ഖോരി സ്റ്റേഷൻ. 2015 ൽ നടത്തിപ്പിനു വേണ്ടി പോലും ആവശ്യമായ വരുമാനം ലഭിക്കാത്ത ഇടമായിരുന്നതിനാൽ ഇവിടം സർക്കാർ അടച്ചുപൂട്ടി. എന്നാൽ ഗ്രാമവാസികളുടെ പരിശ്രമം കൊണ്ട് ഇവിടം വീണ്ടും തുറന്നു കൊടുക്കുകയുണ്ടായി. അതിനുശേഷം ഇവിടെ മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ഗ്രാമവാസികളാണ്.

കള്ളനെ ആരാധിക്കുന്ന റെയില്‍വേ സ്റ്റേഷൻ!

കള്ളനെ ആരാധിക്കുന്ന റെയില്‍വേ സ്റ്റേഷൻ!

മലയാളികൾക്ക് കായംകുളം കൊച്ചുണ്ണിയെപ്പോലെ മധ്യപ്രദേശുകാർക്കും ഒരാളുണ്ട്. ബ്രിട്ടീഷുകാരുടെ സ്വത്ത് കൊള്ളയടിച്ച് അവിടുത്തെ ഗ്രാമീണരെ സേവിച്ച താന്ത്യാബീൽ. നീതിമാന്മാരായ കള്ളന്മാരുടെ ഗണത്തിൽ ഉൾപ്പെടുത്തുവാൻ പറ്റിയ ഇദ്ദേഹത്തെ ട്രെയിൻ നിർത്തി റെയിൽവേ ആദരിക്കുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കുമോ?

ബ്രിട്ടീഷ് അധികാരികളുടെ സ്വത്ത് കൊള്ളയടിച്ച് പാവങ്ങൾക്കും അർഹതപ്പെട്ടവർക്കും കൈമാറിയിരുന്ന ഒരു നീതിമാനായിരുന്നു അദ്ദേഹം. എന്നാൽ തങ്ങളുടെ ചൊല്പ്പടിക്ക് നിൽക്കാത്ത അദ്ദേഹത്തെ ബ്രിട്ടീഷുകാർ പിടികൂടുവാൻ ആഗ്രഹിച്ചു. അവസാനം പാതാൾപാനി വെള്ളച്ചാട്ടത്തിനടുത്തുള്ള റെയിൽവേ പാളത്തിൽവെച്ച് അദ്ദേഹത്തെ അവർ പിടികൂടി കൊലപ്പെടുത്തി.

പതിവായി അപകടങ്ങൾ

പതിവായി അപകടങ്ങൾ

അദ്ദേഹത്തിന്റെ മരണ ശേഷം ഇവിടെ എത്തുന്ന ട്രെയിനുകൾക്കെല്ലാം എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുക പതിവായി മാറി. അവസാനം ഇതിനൊക്കെയും കാരണം താന്ത്യയുടെ ആത്മാവാണ് എന്നൊരു വാദം ഉയർന്നു വന്നു. അങ്ങനെ അദ്ദേഹത്തിനായി ഒരു ചെറിയ ക്ഷേത്രം തന്നെ ഇവിടെ നിർമ്മിച്ചു. അതിനുശേഷം ട്രെയിനുകൾ ഇതുവഴി കടന്നു പോകുമ്പോൾ ഇവിടെ നിർത്തി അദ്ദേഹത്തെ ഒന്നു വണങ്ങിയ ശേഷം മാത്രമേ പോകാറുള്ളൂ.

PC:wikipedia

റെയിൽവേയുടെ വാദം

റെയിൽവേയുടെ വാദം

എന്നാൽ ഇങ്ങനെയല്ല റെയിൽവേ അധികൃതരുടെ വിശദീകരണം. ഇതുവഴി കടന്നു പോകുന്ന ട്രെയിനുകൾ ഇവിടെ താന്ത്യാ ബീലിന്റെ ക്ഷേത്രത്തിനു മുന്നിൽ നിർത്തുന്നത് ആരാധിക്കാനായി അല്ല എന്നാണ് റെയിൽവേ പറയുന്നത്. പകരം പാതാൾപാനിയിൽ നിന്നും മുന്നോട്ട് പോകുന്ന കാലാകുണ്ഡിലേക്കുള്ള പാത അപകടം നിറഞ്ഞ ഒന്നാണ്. അതിനാൽ ഇവിടെ നിർത്തി ആവശ്യമായ പരിശോധനകളും മുൻകരുതലുകളുമെടുക്കുന്നതാണെന്നാണ് ഇവരുടെ വിശദീകരണം.

ഛത്രപതി ശിവാജി ടെർമിനസ്, മഹാരാഷ്ട്ര

ഛത്രപതി ശിവാജി ടെർമിനസ്, മഹാരാഷ്ട്ര

മുംബൈയിലെ ഏറ്റവും ചിലവേറിയ നിർമ്മിതികളിലൊന്നാണ് ഛത്രപതി ശിവജി ടെർമിനസ് .

. വിക്ടോറിയൻ ഗോഥിക് നിർമ്മാണ രീതികളോടൊപ്പം ഇന്ത്യൻ വാസ്തു വിദ്യയും സമന്വയിപ്പിച്ച് നിർമ്മിച്ചിരിക്കുന്ന ഇത് നീണ്ട 10 വർഷമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്.

PC:Ramnath Bhat

കാച്ചിഗുഡ സ്റ്റേഷൻ, തെലങ്കാന

കാച്ചിഗുഡ സ്റ്റേഷൻ, തെലങ്കാന

ചരിത്രത്തോട് ചേർന്നു നില്‍ക്കുന്ന ഒരു റെയിൽവേ സ്റ്റേഷനാണ് തെലുങ്കാനയിലെ കാച്ചിഗുഡ സ്റ്റേഷൻ. നിസാം ഉസ്മാൻ അലി ഖാന്റെ കാലത്ത് നിർമ്മിച്ച ഈ സ്റ്റേഷനിൽ പഴയയുടെ നൂറുകണക്കിന് അടയാളങ്ങൾ കാണാം. ഈ നാടിന്റെയും റെയിൽവേ സ്റ്റേഷന്‍റെയും ചരിത്രം പറയുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്. കൂടാതെ 100 വർഷത്തിലധികം പഴക്കമുള്ള മരഗോവണി, സ്ത്രീകകൾക്കു മാത്രമായി ട്രെയിൻ കയറുവാനും ഇറങ്ങുവാനുമുള്ള പർദ്ദ മതിൽ തുടങ്ങിയവയൊക്ക ഇതിന്റെ ഭാഗമാണ്.

PC:B.jehle

ചാർബാഗ് റെയിൽവേ സ്റ്റേഷൻ

ചാർബാഗ് റെയിൽവേ സ്റ്റേഷൻ

ചതുരംഗക്കളത്തിനോട് സാമ്യമുള്ള കാഴ്ചയാണ് ചാർബാഗ് റെയിൽവേ സ്റ്റേഷന്‍റെ പ്രത്യേകത. മുഗൾ വാസ്തുവിദ്യയുടെ അടിസ്ഥാനത്തിൽ നിർമ്മിച്ചിരിക്കുന്ന ഇതിന്റെ കാഴ്ചകൾ വറലെ ഭംഗിയുള്ളവയാണ്. താഴികക്കുടങ്ങൾ, മിനാരങ്ങൾ ഒക്കെയും ഇതിന്‍റെ ഭാഗമാണ്. റെയിൽവേ സ്റ്റേഷനിലേക്ക് കയറുന്നതു പോലെയല്ല, മറിച്ച് ഒരു കൊട്ടാരത്തിലേക്ക് കടക്കുന്ന പ്രതീതിയാണ് ഇവിടെയെത്തുമ്പോൾ തോന്നുക.

ജവഹർലാൽ നെഹ്റുവും മഹാത്മാ ഗാന്ധിയും തമ്മിൽ ആദ്യം കൂടിക്കാഴ്ച നടത്തിയ ഇടം എന്ന പ്രത്യേകതയും ഇതിനുണ്ട്.

PC:Mohit

കട്ടക് റെയിൽവേ സ്റ്റേഷൻ

കട്ടക് റെയിൽവേ സ്റ്റേഷൻ

ഒരു കോട്ടയുടെ രൂപത്തിൽ നിർമ്മിച്ചിരിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ഒഡീഷയിലെ കട്ടക് റെയിൽവേ സ്റ്റേഷൻ. ബരാഭതി കോട്ടയുടെ രൂപമാണ് ഇതിനുള്ളത്.

കൊടചാദ്രിയുടെ സൗന്ദര്യവുമായി ഹിഡ്‌ലുമനെ വെള്ളച്ചാട്ടം

വഴികാണിക്കും ഓഫ് ലൈനിലും...മികച്ച ആൻഡ്രോയിഡ് ഓഫ് ലൈൻ ജിപിഎസ് ആപ്ലിക്കേഷനുകൾ

PC: Aruni Nayak

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X